അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്‌തികയിൽ വിവിധ ജില്ലകളിൽ ഒഴിവ് | Anganawadi Worker Helper

0
733
Ads

അങ്കമാലി ഐ.സി.ഡി.എസ് പ്രോജക്ടിന് പരിധിയിലുള്ള തുറവൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ തസ്‌തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തുറവൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരും 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സിൽ കവിയാത്തതുമായ വനിതകൾക്ക് അപേക്ഷിക്കാം.

അപേക്ഷകൾ 2023 മെയ് 22 ന് വൈകിട്ട് 5 വരെ അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അങ്കമാലി അഡീഷണൽ ഐസി.ഡി.എസ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക അങ്കമാലി അഡീഷണൽ ഐസി.ഡി.എസ് ഓഫീസ്, തുറവൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭ്യമാണ്. ഫോൺ :0484-2459255

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്

ഐ.സി.ഡി.എസ് വർക്കല അഡിഷണൽ ഓഫീസിന്റെ പരിധിയിലുള്ള വർക്കല മുനിസിപ്പാലിറ്റി അങ്കണവാടിയിൽ വർക്കർ, ഹെൽപ്പർ ഒഴിവുകളിലേക്ക് മുനിസിപ്പാലിറ്റിയിലെ സ്ഥിര താമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിൽ പത്താം ക്ലാസാണ് യോഗ്യത. എഴുത്തും വായനയും അറിയുന്ന പത്താം ക്ലാസ് വിജയിക്കാത്തവർക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നി സർട്ടിഫിക്കറ്റുകളുടെ പകർപ്പും താത്കാലികമായി ജോലി ചെയ്തിട്ടുണ്ടെങ്കിൽ ആയതിന്റെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മെയ് 25. അപേക്ഷയുടെ മാതൃകയ്ക്കും വിശദവിവരങ്ങൾക്കും ഐ.സി.ഡി.എസ് വർക്കല അഡിഷണൽ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

മലമ്പുഴ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ പുതുപ്പരിയാരം, അകത്തേത്തറ, മലമ്പുഴ, മരുതറോഡ്, പുതുശ്ശേരി, കൊടുമ്പ് പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം. അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയ്ക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്കും ഹെല്‍പ്പറിന് എസ്.എസ്.എല്‍.സി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവര്‍ക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് ലഭിക്കും. അപേക്ഷ മലമ്പുഴ ശിശുവികസന പദ്ധതി ഓഫീസിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കണം. അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍, മലമ്പുഴ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, കല്ലേപ്പുള്ളി പോസ്റ്റ്, പാലക്കാട് 678005 വിലാസത്തില്‍ മെയ് 31 ന് വൈകിട്ട് അഞ്ചിനകം നല്‍കണമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2529842.

Ads

അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വാഴക്കുളം അഡീഷണൽ ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള എടത്തല ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിൽ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മതിയായ ശാരീരിക ശേഷിയുള്ളവരും 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും, 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് ഗ്രാമ പഞ്ചായത്തിൽ സ്ഥിര താമസക്കാരും സേവന തൽപരത നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കും. അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സാകാൻ പാടില്ലാത്തതാണ്. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ മെയ് 15 ന് വൈകീട്ട് അഞ്ചു വരെ തോട്ടക്കാട്ടുകരയിൽ പ്രവർത്തിക്കുന്ന വാഴക്കുളം അഡീഷണൽ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. ( ഫോൺ – 0484 – 2952488, 9387162707).

അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷൽ ഐ സി ഡി എസ് പ്രോജക്ട് ഓഫീസ്, എടത്തല ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google