അങ്കണവാടി വര്‍ക്കര്‍ ഒഴിവ്
നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ്. പ്രൊജക്ടിന്റെ പരിധിയിലുള്ള ചേന്ദമംഗലം പഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍മാരുടേയും അങ്കണവാടി ഹെല്‍പ്പര്‍മാരുടേയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം) നടത്തുന്നതിനായി ചേന്ദമംഗലം പഞ്ചായത്തില്‍ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രായം 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാക്കേണ്ടതും 46 വയസ് കവിയാന്‍ പാടില്ലാത്തതുമാണ്. അപേക്ഷകള്‍ 2023 മാര്‍ച്ച് 15 വൈകിട്ട് അഞ്ച് വരെ നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട്, ചേന്ദമംഗലം പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ത്ത് പറവൂര്‍ സിവില്‍ സ്റ്റേഷന് 2-ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0484 2448803.
അങ്കണവാടി വർക്കർ, ഹെൽപ്പർ
കണ്ണൂർ ഇരിക്കൂർ ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലെ എരുവേശ്ശി, മലപ്പട്ടം, മയ്യിൽ, പയ്യാവൂർ ഗ്രാമപഞ്ചായത്തുകളുടെയും ശ്രീകണ്ഠാപുരം നഗരസഭയുടെയും പരിധിൽ താമസിക്കുന്ന 18നും 46നും ഇടയിൽ പ്രായമുളള വനിതകളിൽ നിന്നും അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി പാസായവർക്ക് വർക്കർ തസ്തികയിലേക്കും എഴുത്തും വായനയും അറിയാവുന്നവർക്ക് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം. 2023 ജനുവരി ഒന്നിന് 46 വയസ് കവിയരുത്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക ശ്രീകണ്ഠാപുരത്തുള്ള ഇരിക്കൂർ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലും അതത് ഗ്രാമപഞ്ചായത്ത്/ നഗരസഭ ഓഫീസുകളിലും ലഭിക്കും. അപേക്ഷ മാർച്ച് 15ന് വൈകിട്ട് അഞ്ച് മണിക്കകം ഇരിക്കൂർ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0460 2233416.
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു
കണ്ണൂർ എടക്കാട് അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുളള എസ് എസ് എല്‍ സി പാസായ വനിതകളില്‍ നിന്നും അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്കും എസ് എസ് എല്‍ സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്ന വനിതകളില്‍ നിന്നും ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്നിന് 46 വയസ് കവിയരുത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. വര്‍ക്കര്‍ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തില്‍ എസ് എസ് എല്‍ സി പാസായ അപേക്ഷകരുടെ അഭാവത്തില്‍ എസ് എസ് എല്‍ സി തോറ്റവരെയും പട്ടികവര്‍ഗവിഭാഗത്തില്‍ എട്ടാം ക്ലാസ് പാസായവരെയും പരിഗണിക്കും. ബോര്‍ഡ് ഓഫ് പബ്ലിക് എക്സാമിനേഷന് നടത്തുന്ന എ ലെവല്‍ ഇക്വലന്‍സി പരീക്ഷ പാസായവരെ എസ് എസ് എല്‍ സിക്ക് തുല്യമായി പരിഗണിക്കും. സര്‍ക്കാര്‍ അംഗീകൃത നഴ്സറി ടീച്ചര്‍, പ്രീ പ്രൈമറി ടീച്ചര്‍, ബാലസേവിക ട്രെയിനിങ് കോഴ്സുകള്‍ പാസായവര്‍ക്ക് മുന്‍ഗണന. അപേക്ഷ, വിശദ വിവരങ്ങള്‍ എന്നിവ ശിശുവികസന ഓഫീസറുടെ എടക്കാട് അഡീഷണല്‍ കാര്യാലയത്തില്‍ ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് എട്ടിന് വൈകിട്ട് അഞ്ച് മണി വരെ നേരിട്ടോ തപാല്‍ എടക്കാട് അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസില്‍ സ്വീകരിക്കും. കവറിനു മുകളില്‍ ഏതു തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് വ്യക്തമായി എഴുതണം. ഫോണ്‍: 0497 2852100.
വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്
പത്തനംതിട്ട കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മൈലപ്ര പഞ്ചായത്തിലെ നിലവിലുളളതും ഭാവിയില്‍ വരാന്‍ സാധ്യതയുളളതുമായ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ യോഗ്യത : എസ് എസ് എല്‍ സി പാസാകണം. ഹെല്‍പ്പര്‍ യോഗ്യത : എസ് എസ് എല്‍ സി പാസാകാന്‍ പാടില്ല.
പ്രായം 01.01.2023 ന് 18 നും 46 നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 28. വിലാസം : കോന്നി അഡീഷണല്‍ ഐസിഡിഎസ്. ഫോണ്‍ : 0468 2333037
Latest Jobs
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ

