അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ് ഇടുക്കി കുമളി പഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് സേവന തല്‍പ്പരരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് എസ്എസ്എല്‍സി വിജയമാണ് വിദ്യാഭ്യാസ യോഗ്യത. എസ് സി വിഭാഗത്തില്‍ എസ്എസ്എല്‍സി ജയിച്ചവര്‍ ഇല്ലെങ്കില്‍ തോറ്റവരെയും പരിഗണിക്കും, എസ്ടി വിഭാഗത്തില്‍ എസ്എസ്എല്‍സി ജയിച്ചവര്‍ ഇല്ലെങ്കില്‍ എട്ടാം ക്ലാസ്സുകാരെയും പരിഗണിക്കും. സര്‍ക്കാര്‍ അംഗീകൃത നേഴ്സറി ടീച്ചര്‍ ട്രെയിനിങ് , പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിങ്, ബാലസേവികാ ട്രെയിനിങ് എന്നിവ ലഭിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഹെല്‍പ്പര്‍ക്ക് എഴുതുവാനും വായിക്കുവാനും കഴിവ് ഉണ്ടാകണം . എസ്എസ്എല്‍സി ജയിക്കാന്‍ പാടില്ല. രണ്ടു തസ്തികകള്‍ക്കും 18 നും 46 നും ഇടയിലാണ് പ്രായ പരിധി. എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 3 വര്‍ഷം വരെ ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവ് ലഭിക്കും. അപേക്ഷകള്‍ 2023 മാര്‍ച്ച് 17 വൈകീട്ട് 5 മണി . ശിശുവികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് അഴുത അഡീഷണല്‍, ക്ഷേമ ഭവന് ബില്‍ഡിങ്, എസ്ബിഐ ക്കു എതിര് വശം, വണ്ടിപ്പെരിയാര്‍ പിഓ എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാ ഫോമുകള്‍ കുമിളി പഞ്ചായത്തിലെ അക്ഷയ സെന്ററുകളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04869 252030 .
അങ്കണവാടി ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട പന്തളം ഐസിഡിഎസ് പ്രൊജക്ട് പരിധിയില്‍ പത്തനംതിട്ട നഗരസഭയിലുളള അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികയിലേക്ക് നഗരസഭയില്‍ സ്ഥിരം താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പത്താംതരം പാസാകാത്ത എഴുതാനും വായിക്കാനും കഴിവുളളവരായിരിക്കണം. പ്രായം 18 നും 46 നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും പന്തളം ഐസിഡിഎസ് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 04734 256765.
അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ് ത്യശ്ശൂർ മതിലകം ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള പെരിഞ്ഞനം പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അതാത് പഞ്ചായത്തുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 46 വയസ്സ് കവിയരുത്. അപേക്ഷകൾ മാർച്ച് 25ന് വൈകീട്ട് 5 മണി വരെ മതിലകം ഐ സി ഡി എസ് പ്രൊജക്റ്റ് ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0480 2851319.
അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ് അപേക്ഷ ക്ഷണിച്ചു
എറണാകുളം വാഴക്കുളം അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള ചൂര്‍ണ്ണിക്കര ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഉണ്ടായിട്ടുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചൂര്‍ണ്ണിക്കര ഗ്രാമ പഞ്ചായത്തില്‍ സ്ഥിര താമസക്കാരും സേവന തല്പരത ഉള്ളവരും, മതിയായ ശാരീരിക ശേഷിയുള്ളവരും 01.01.2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും, 46 വയസ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്ക് നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവിന് അര്‍ഹത. അപേക്ഷകര്‍ പത്താം ക്ലാസ് പാസാകാന്‍ പാടില്ല. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 22 ന് വൈകീട്ട് അഞ്ചു വരെ തോട്ടക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം അഡീഷല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. (ഫോണ്‍: 0484 – 2952488, 9387162707). അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസ്, ചൂര്‍ണ്ണിക്കര ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.
Latest Jobs
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് | വിവിധ തസ്തികകളിൽ സ്വകാര്യ ജോലി ഒഴിവുകൾ; സെപ്റ്റംബർ 11ന് അഭിമുഖം
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
SSC ജൂനിയർ എഞ്ചിനീയർ (JE) വിജ്ഞാപനം: 1748 ഒഴിവുകൾ

