അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

0
1244

വനിതാ ശിശുവികസന വകുപ്പ്, ഐ സി ഡി എസ് വടവുകോട് പ്രോജക്ട് പരിധിയിൽ വരുന്ന എറണാകുളം ജില്ലയിലെ മഴുവന്നൂർ, കുന്നത്തുനാട്, തിരുവാണിയൂർ, വടവുകോട് പുത്തൻകുരിശ്, ഐക്കരനാട്, പൂതൃക്ക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലെ വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് അതത് പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് അധികരിക്കാത്തവരുമായിരിക്കണം. എസ്.എസി/എസ്.റ്റി വിഭാഗത്തിലുള്ളവർക്ക് മൂന്ന് വർഷത്തെ വയസ്സിളവ് അനുവദിച്ചിട്ടുണ്ട് . കൂടാതെ അങ്കണവാടി പ്രവൃത്തി പരിചയം ഉള്ളവർക്ക് ഒരു വർഷത്തിന് ഒന്ന് എന്ന നിലയിൽ പരമാവധി മൂന്ന് വർഷത്തെ വയസ്സിളവുണ്ട്. കൂടുതൽ വിവരങ്ങൾ വടവുകോട് ഐ സി ഡി എസ് ഓഫീസിൽ നിന്നും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, 2023 ഫെബ്രുവരി 16 വൈകിട്ട് അഞ്ചു വരെ. അപേക്ഷ സ്വീകരിക്കുന്ന സ്ഥലം- ഐ സി ഡി എസ് വടവുകോട്, പുത്തൻകുരിശ് , പി.ഒ, പിൻ-682308.

ഹെൽപർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
പാമ്പാക്കുട ഐ. സി. ഡി. എസ് പ്രോജക്ടിനു കീഴിൽ രാമമംഗലം പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാമമംഗലം പഞ്ചായത്തിൽ സ്ഥിര താമസക്കാരായ പത്താം ക്ലാസ്സ്‌ പാസ്സാവാത്ത 18 നും 48 നുമിടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അവസാന തീയതി : ഫെബ്രുവരി 10. ഫോൺ : 0485 2274404

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.