1000+ അപ്രന്റീസ് ഒഴിവുകൾ
ഏത് ബ്രാഞ്ചിലും ഡിപ്ലോമയുള്ളവർക്കായി സംസ്ഥാനത്തെ സർക്കാർ/പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളിൽ ആയിരത്തിലേറെ അപ്രന്റിസ് ഒഴിവ്. ഡിപ്ലോമ പാസായി 3 വർഷം കഴിയാത്തവരും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവരുമായിരിക്കണം.
സ്റ്റൈപൻഡ്: 8000 -14,000 രൂപ കളമശ്ശേരി സൂപ്പർവൈസറി ഡവലപ്മെന്റ് സെന്ററിൽ 18നു മുൻപു റജിസ്റ്റർ ചെയ്തശേഷം ഇ-മെയിലിൽ ലഭിക്കുന്ന റജിസ്ട്രേഷൻ കാർഡി ന്റെ പ്രിന്റും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലികളുടെയും അസ്സലും പകർപ്പും ബയോഡേറ്റ യും സഹിതം 19ന് 9.30നു കളമശ്ശേരി ഗവ. പോ ളിടെക്നിക്കിൽ ഇന്റർവ്യൂവിനു ഹാജരാകണം.
റജിസ്റ്റർ ചെയ്യാനുള്ള അപേക്ഷാഫോം സെന്റർ സൈറ്റിൽ നിന്നു ലഭിക്കും. www.mhrdnats.gov.in ൽ റജിസ്റ്റർ ചെയ്തവർ അതിന്റെ പ്രിന്റൗട്ട് കൊണ്ടു വന്നാലും മതി. വിശദാംശങ്ങൾക്ക്
www.sdcentre.org. 0484-2556530.
✅️വാക്ക്ഇൻ ഇന്റർവ്യൂ
പാലക്കാട്: മൃഗസംരക്ഷണവകുപ്പ് പാലക്കാട് മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്കു കരാർ അടിസ്ഥാനത്തിൽ
വെറ്ററിനറി സർജൻ,(1)
ഡൈവർ കം അറ്റൻഡന്റ് (1)
എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
പത്തിന് രാവിലെ 10 മണിക്കാണ് ഇന്റർവ്യൂ. വെറ്ററിനറി സർജൻ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ ബി.വി.എസി &എ.എച്ച് പാസായിരിക്കണം. കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം.
ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് എൽ.എം.വി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.
✅️ തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർ ടേക്കർ (മെയിൽ) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.
യോഗ്യത: പ്ലസ് ടു തത്തുല്യം, ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള ജുവനൈൽ ജസ്റ്റിസ് ആക്ടിന് കീഴിലുള്ള ഏതെങ്കിലും ചൈൽഡ് കെയർ സ്ഥാപനത്തിൽ അനാഥാലയത്തിൽ കെയർ ഗീവർ കെയർടേക്കർ തസ്തികയിലുള്ള ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. വനിതകളും ഭിന്നശേഷിക്കാരും അർഹരല്ല. പ്രായം: 2022 ജനുവരി ഒന്നിന് 18 – 41. നവംബർ 19-നകം അടുത്തു ള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം