എറണാകുളം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ ജോലി ഒഴിവ്

0
1162
Ads

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റ൯്റ് മാനേജർ പേഴ്സണൽ അഡ്മിനിസ്ട്രേഷ൯ & പർച്ചേസ് തസ്തികയില്‍ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്.ശമ്പളം 51400-110300.

ഒരു അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ്ക്ലാസ് ബിരുദവും, റെഗുലറായി ഹ്യൂമൻ റിസോഴ്സസിൽ എംബിഎ ഫസ്റ്റ്ക്ലാസ്സും, ലേബർ അല്ലെങ്കിൽ എച്ച് ആർ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ 5 വര്‍ഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും (മെറ്റീരിയൽ പർച്ചേസിൽ പ്രവൃത്തി പരിചയം അഭികാമ്യം) യോഗ്യതയായുള്ള 18-36 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തല്പരരായ ഉദ്യോഗാർത്ഥികൾ 15/01/2024 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആ൯്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

അസിസ്റ്റൻറ് മാനേജർ (റിപ്രൊഡക്ഷൻ) നിയമനം
എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ അസിസ്റ്റൻറ് മാനേജർ (റിപ്രൊഡക്ഷൻ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 51400-110300) നിലവിലുണ്ട്. പ്രിന്റിങ് ടെക്‌നോളജിയിൽ ഫസ്റ്റ് ക്ലാസ് ബി-ടെക്ക്/ബി.ഇ ബിരുദം, പ്രിന്റിങ് മേഖലയിൽ അഞ്ച് വർഷത്തെ കുറയാത്ത തൊഴിൽ പരിചയം അല്ലെങ്കിൽ പ്രിന്റിങ് ടെക്‌നോളജിയിലുള്ള മൂന്ന് വർഷത്തെ ഫസ്റ്റ് ക്ലാസ് ഡിപ്ലോമയും എട്ട് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയവും യോഗ്യതയായുള്ള 18-36 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തത്പരരായ ഉദ്യോഗാർഥികൾ 2024 ജനുവരി 15ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google