‘ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്‌മെന്റ് സ്കോളർഷിപ്പ്’ പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗം വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പഠന-പാഠ്യേതര മേഖലകളിൽ മികവ് പുലർത്തുന്ന സാമ്പത്തികമായും കുടുംബപരമായും പിന്നാക്കാവസ്ഥ നേരിടുന്നവരുമായ സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് പോർട്ടൽ 3.0 മുഖേന അപേക്ഷിക്കാം. 2026 ജൂലൈ 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷകൾ സമർപ്പിക്കണം.
ഈ അദ്ധ്യയന വർഷത്തിൽ സർക്കാർ അല്ലെങ്കിൽ എയ്ഡഡ് സ്കൂളുകളിൽ അഞ്ച്, എട്ട് ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. അപേക്ഷകർ യഥാക്രമം നാല്, ഏഴ് ക്ലാസ്സുകളിലെ വാർഷിക പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ‘എ ഗ്രേഡ്’ നേടിയവരായിരിക്കണം. എന്നാൽ, പട്ടികജാതി വിഭാഗത്തിലെ അരുന്ധതിയാർ, വേടൻ, കല്ലാടി, നായാടി, ചക്ലിയൻ എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് മാർക്കിൽ ഇളവുണ്ട്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമുകൾ എല്ലാ കോർപ്പറേഷൻ, ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം, മുൻ വർഷത്തെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റ്, സ്കൂൾ തലത്തിലോ അതിനു മുകളിലോ ഉള്ള കലാ-കായിക മത്സരങ്ങൾ, ശാസ്ത്രമേള, പ്രശ്നോത്തരി എന്നിവയിൽ പങ്കെടുത്തു നേടിയ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ അനുബന്ധ രേഖകൾ സഹിതം ബന്ധപ്പെട്ട തദ്ദേശീയ പട്ടികജാതി വികസന ഓഫീസുകളിൽ നേരിട്ട് സമർപ്പിക്കണം.
സ്കോളർഷിപ്പിനായി അർഹരായവരെ തെരഞ്ഞെടുക്കുന്നതിനായുള്ള ഒബ്ജക്ടീവ് ടൈപ്പ് ടാലന്റ് സെർച്ച് പരീക്ഷ 2026 ഓഗസ്റ്റ് രണ്ടിന് രാവിലെ പത്ത് മുതൽ 12 വരെ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ ഓഫീസുകളുമായോ അല്ലെങ്കിൽ തൃശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടുക. ഫോൺ- 0487-2360381.
Latest Jobs
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
-
RRB Paramedical Recruitment 2026: 590 Vacancies, Eligibility, Salary and Apply Online
-
എംപ്ലോയബിലിറ്റി സെന്റർ മെഗാ തൊഴിൽമേള; 140+ ഒഴിവുകൾ, സെപ്റ്റംബർ 19ന്
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം
-
SSC Sub Inspector in Delhi Police and Central Armed Police Force 2026: ഡൽഹി പോലീസ്, CAPF എന്നിവയിൽ സബ് ഇൻസ്പെക്ടർ ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 30 വരെ
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്

