സിഡിറ്റിന്റെ എ.ആര്‍/ വി.ആര്‍ പദ്ധതിയിലേക്ക് ഒഴിവ്

0
221

സിഡിറ്റിന്റെ എ.ആര്‍/ വി.ആര്‍ പദ്ധതിയിലേക്ക് ഗെയിം ഡെവലപ്പര്‍ ട്രെയിനികള്‍ക്കുള്ള അഭിമുഖം തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനിലുളള ഗോര്‍ക്കി ഭവന്‍ ഓഫീസില്‍ സെപ്റ്റംബര്‍ 26 ന് രാവിലെ 11 മുതല്‍ ഉച്ചക്ക് 1.30 വരെ നടത്തും.

കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് /ഐ.റ്റി/ എഞ്ചിനീയറിംഗ് ഇതില്‍ ഏതെങ്കിലും വിഷയത്തിലുളള അംഗീകൃത ബിരുദവും സി പ്ലസ് പ്ലസ് / സി ഹാഷ് എന്നീ പ്രോഗ്രാമിംഗില്‍ കഴിവുളളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 15000 രൂപ. പ്രായപരിധി 30 വയസ്. താത്പര്യമുളളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം 2022 സെപ്റ്റംബര്‍ 26 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1.30 വരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോണ്‍ : 9847 661 702.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.