പരിശീലകരെ നിയമിക്കുന്നു

0
1625
CB RSETI- Canara Bank Rural Self Employment Training Institute
Ads

കൊല്ലം ജില്ലയിലെ കൊട്ടിയം കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (Canara Bank Rural Self Employment Training Institute) പരിശീലക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹൗസ് വയറിംഗ്, വസ്ത്രചിത്രകല, തേനീച്ച വളര്‍ത്തല്‍, ഫാസ്റ്റ് ഫുഡ് നിര്‍മ്മാണം, കൊമേഴ്‌സ്യല്‍ ഹോര്‍ട്ടി കള്‍ച്ചര്‍, പപ്പടം , അച്ചാര്‍, മസാല പൗഡര്‍ നിര്‍മ്മാണം, കൊമേഴ്സ്യല്‍ ഫ്‌ളോറികള്‍ച്ചര്‍, ജൂട്ട് പ്രോഡക്ട്സ് നിര്‍മ്മാണം, ബ്യൂട്ടി പാര്‍ലര്‍ മാനേജ്മെന്റ്‌റ്, കോസ്റ്റ്യൂം ജുവലറി നിര്‍മ്മാണം, ഗൃഹോപകരണങ്ങളുടെ സര്‍വ്വീസിംഗ്, കൂണ്‍ കൃഷി, ഇന്‍സ്റ്റാളേഷന്‍ ആന്‍ഡ് സര്‍വ്വീസിംഗ് ഓഫ് സിസിടിവി, സെക്യൂരിറ്റി അലാറം, സ്‌മോക്ക് ഡിറ്റെക്ടര്‍, കാര്‍പ്പെന്ററി,ഡയറി ഫാര്‍മിംഗ് ആന്‍ഡ് വെര്‍മി കമ്പോസ്റ്റ് നിര്‍മ്മാണം എന്നി കോഴ്‌സുകളിലേക്കാണ് നിയമനം .

അഞ്ചുവര്‍ഷം പ്രവര്‍ത്തി പരിചയമുള്ള പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ഡയറക്ടര്‍, കനറാബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ ഐ പി ക്യാംപസ്, കൊട്ടിയം കൊല്ലം -691571 വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ – 0474 2537141, 9495245002.