ബ്ലോക്ക് കോ -ഓഡിനേറ്റര്‍ ജില്ലാ കോ ഓഡിനേറ്റര്‍ ഒഴിവ്

0
148
Ads

എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായുള്ള ബ്ലോക്ക് കോ -ഓഡിനേറ്ററുടെ തസ്തികയില്‍ 3 ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 4 ന് മുന്‍പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി: 18 -35. വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം. സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ സപ്പോര്‍ട്ടില്‍ ചുരുങ്ങിയത് 2 വര്‍ഷം പ്രവൃത്തി പരിചയം. പ്രാദേശിക ഭാഷ എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം.

ജില്ലാ കോ ഓഡിനേറ്റര്‍ ഒരു ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായുള്ള ജില്ലാ കോ -ഓഡിനേറ്ററുടെ തസ്തികയില്‍ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂണ്‍ 27ന് മുന്‍പ് അതാത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18 -35

വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം, കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഐ.ടി യില്‍ ഡിപ്ലോമ, ആപ്ലിക്കേഷന്‍ മെയിന്റനന്‍സ് & സപ്പോര്‍ട്ടില്‍ ചുരുങ്ങിയത് 2 വര്‍ഷം പ്രവൃത്തി പരിചയം. പ്രദേശിക ഭാഷ എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. യാത്ര ചെയ്യാന്‍ തയ്യാറായിരിക്കണം.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google