സാംസ്‌കാരിക വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ നിയമനം
All Kerala
സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവകലാകാരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ-ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ബിരുദവും കലാസാംസ്‌കാരിക രംഗത്ത് കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും വേണം.
പ്രായം 01.01.2021 ൽ 40 വയസ്സ് പൂർത്തിയാകരുത്. പ്രതിമാസം യാത്രാബത്ത ഉൾപ്പെടെ 30,000 രൂപ വേതനം നൽകും. താത്പര്യമുളളവർ ഒക്ടോബർ 30 നകം ഡയറക്ടർ, സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം, ഫോർട്ട് പി.ഒ., തിരുവനന്തപുരം – 23 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. അപേക്ഷയുടെ മാതൃക www.culturedirectorate.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ ഡൗൺലോഡ് ചെയ്‌തോ തന്നിരിക്കുന്ന മാതൃകയിൽ സ്വയം തയ്യാറാക്കിയോ പൂരിപ്പിച്ച് സമർപ്പിക്കണം. അപേക്ഷാ കവറിന് പുറത്ത് ‘വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി – ജില്ലാ കോർഡിനേറ്റർ നിയമനത്തിനുളള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം.
Latest Jobs
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
-
വിജ്ഞാനകേരളം മെഗാ തൊഴിൽമേള മാർച്ച് 7 ന്
-
AIMS നഴ്സിംഗ് ഓഫീസർ നിയമനം: 2551 ഒഴിവുകൾ


