ദേവസ്വം ബോർഡ് എയ്ഡഡ് സ്കൂളുകളിൽ അദ്ധ്യാപക ഒഴിവ്

0
1634
Ads

തിരുവിതാംകൂർ ദേവസ്വം ബോർഡ് എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.

തസ്തികയുടെ പേര് : യു.പി എസ് റ്റി
എണ്ണം : 5

വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും നിലവിലുള്ള സർക്കാർ ഉത്തരവുകൾക്കും കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്കും ബോർഡിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. പ്രസ്തുത ഒഴിവുകളിൽ നിന്നും 2 ഒഴിവുകൾ ഭിന്നശേഷി വിഭാഗത്തിലെ ശ്രവണ വൈകല്യമുള്ളവർ, അംഗവൈകല്യമുള്ളവർ, ലോക്കോമോട്ടോർ ഡിസ്എബിലിറ്റി സെറിബ്രൽ പാഴ്സി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതാണ്.

ഇതിനോടൊപ്പം ചേർത്തിട്ടുള്ള മാതൃകയിൽ അപേക്ഷ പൂരിപ്പിച്ച് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും രജിസ്ട്രേഷൻ ഫീസിനത്തിൽ സെക്രട്ടറി, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ തിരുവനന്തപുരത്ത് മാറത്തക്കവണ്ണം 500/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സ്വന്തം മേൽവിലാസം എഴുതി സ്റ്റാമ്പ് പതിച്ച പോസ്റ്റൽ കവറും അപേക്ഷയോടൊപ്പം അയയ്ക്കേണ്ടതാണ്. കവറിന്റെ പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമായി എഴുതിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
25/11/2022. For official Notification and application form click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google