ജിം ട്രെയിനർ ഒഴിവ്
കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം, പിരപ്പൻകോട് അക്വാട്ടിക് കോംപ്ലക്‌സിൽ നിലവിലുള്ള ജിം ട്രെയിനറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവരും സ്‌പോർട്‌സ് അതോരിറ്റി ഓഫ് ഇന്ത്യയിൽ നിന്നും ഫിറ്റ്നസ് ട്രെയിനിംഗിൽ ആറാഴ്ചത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് അല്ലങ്കിൽ ഫിറ്റനസ് ട്രെയിനിംഗിൽ അംഗീകൃത സർവകലശാലകളിൽ നിന്നുള്ള ഡിപ്ലോമയുള്ളവരും രജിസ്റ്റർ ചെയ്ത ജിമ്മിൽ ട്രെയിനറായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. കായിക താരങ്ങൾക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകർക്ക് 2022 ജനുവരിയിൽ 40 വയസ്സ് കവിയാൻ പാടില്ല. അപേക്ഷകർ നവംബർ 23ന് ഉച്ചക്ക് 2 മണിക്ക് സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം
പ്രൊമോട്ടർ നിയമനം
ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയിലുള്ള അതിരപ്പിള്ളി, കോടശ്ശേരി, വരന്തരപ്പിള്ളി, മറ്റത്തൂർ ഗ്രാമപഞ്ചായത്തുകളിലെ പ്രൊമോട്ടർ തസ്തികയിൽ പത്താം ക്ലാസ്സ് പാസ്സായ പട്ടിക വർഗ്ഗക്കാരായവരെ നിയമിക്കുന്നു. പ്രായം 30-35. അതതു പഞ്ചായത്തുകാർക്ക് മുൻഗണന. പിവിടിജി /അടിയ /പണിയ /മല പണ്ടാര വിഭാഗത്തിനു എട്ടാം ക്ലാസ്സ് മതി. വെള്ളകടലാസിൽ എഴുതിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുമായി നവംബർ 18ന് വൈകിട്ട് 3 മണിക്കകം ചാലക്കുടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ അപേക്ഷിക്കണം. ഫോൺ: 0480-2706100
പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ്
കേരള വനഗവേഷണസ്ഥാപനത്തിൽ പ്രൊജക്റ്റ് അസ്സിസ്റ്റന്റിൻ്റെ താത്കാലിക ഒഴിവുണ്ട്. യോഗ്യത: ബോട്ടണിയിൽ ഒന്നാം ക്ലാസ്സ് ബിരുദം. വനപര്യവേക്ഷണത്തിലും റെഡ്ലിസ്റ്റ് ചെയ്ത സസ്യങ്ങളിലുമുള്ള പരിചയം അഭികാമ്യം. കാലാവധി ഒരു വർഷം. പ്രതിമാസം 19,000 രൂപ. പ്രായം: 36 വയസ്സ്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും പിന്നാക്കവിഭാഗത്തിനു മൂന്നും വർഷം വയസ്സിളവുണ്ട്. ഉദ്യോഗാർഥികൾ നവംബർ 21ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ എത്തിച്ചേരണം
പ്രോജക്ട് ഫെല്ലോ താൽക്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് പ്രോജക്ട് ഫെല്ലോ താൽക്കാലിക ഒഴിവ്. അഗ്രികൾച്ചർ, ഫോറസ്ട്രി, എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് അത്യാവശ്യ യോഗ്യത.
പരിസ്ഥിതി പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഗവേഷണ പരിചയം, ജിഐഎഎസ് ടൂളുകൾ കൈകാര്യം ചെയ്യുന്നതിൽ പരിചയം എന്നിവ അഭികാമ്യം. ഒരു വർഷമാണ് കാലാവധി. ഫെല്ലോഷിപ്പ് പ്രതിമാസം 22,000 രൂപ.
അപേക്ഷകർക്ക് 2022 ജനുവരി 1ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക് അഞ്ചും മറ്റ് . പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ മാസം 24 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പിച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം.
ഉദ്യോഗ് 2022 മെഗാ ജോബ് ഫെയർ
കണ്ണൂർ ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് നവംബർ 27ന് കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജിൽ 2022 ഉദ്യോഗ് 2022 എന്ന പേരിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ഐടി, ആരോഗ്യം, ബാങ്കിങ്, എൻജിനീയറിങ്, ഓട്ടോമൊബൈൽ അഡ്മിനിസ്‌ട്രേഷൻ തുടങ്ങി വിവിധ മേഖലകളിലെ തൊഴിലവസരങ്ങൾ നൽകുന്ന മേളയിൽ സംസ്ഥാനത്തിനകത്തെയും പുറത്തെയും നിരവധി പ്രമുഖ സ്വകാര്യ കമ്പനികൾ പങ്കാളികളാകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ താഴെപ്പറയുന്ന ഗൂഗിൾ ഫോം ലിങ്ക് മുഖേന നവംബർ 26 വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. https://forms.gle/V2Ha77JTi8Hz1jn97 താൽപര്യമുള്ള തൊഴിൽ ദാതാക്കൾക്ക് ബന്ധപ്പെടാം: ഫോൺ: 6282942066,04972700831
Latest Jobs
-
കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഫെയർ
-
Kerala PSC Fire & Rescue Officer (Trainee) Recruitment 2025 – Apply Online | Category No: 551/2025
-
Kerala PSC Police Constable (Armed Police Battalion) Recruitment 2025 – Category No: 563/2025
-
ഇന്ത്യ റിസർവ് ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ നിയമനം
-
Walk-in Interview at Employability Centre Kozhikode – 29 December 2025
-
ഗവൺമെന്റ് ഓഫീസുകളിലെ നിയമനങ്ങൾ : December 2025
-
ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ ഒഴിവ്
-
Job Drive December 2025 at Kottarakkara | Employment Exchange & Employability Centre Kollam
-
DRDO CEPTAM-11 Recruitment 2025–26 Notification – 764 Technical Vacancies
-
ആലപ്പുഴ ജില്ലയില് പ്രവര്ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം
-
Job Drive at Employability Centre Kollam – December 16, 2025 | Latest Job Vacancies in Kollam
-
CBSE Recruitment 2026: Apply Online for Assistant Secretary, Superintendent, Junior Assistant & Other Posts
-
OICL Administrative Officer Recruitment 2025: Apply Online for 300 AO Posts
-
Face Prep Hiring 2025 – Technical Mentor & Program Mentor Vacancies | Apply Before 23 December 2025
-
PGT Computer Science (AI) – Job Vacancy at Indian School, Sur, Oman (Apply Before 20 Dec 2025)

