
ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ നിയമനം: അപേക്ഷിക്കാം
ആലപ്പുഴ: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ബ്ലോക്ക് തലത്തില്‍ നിര്‍വ്വഹിക്കുന്നതിനായി ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. നാല് ഒഴിവാണുള്ളത്. ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നീ യോഗ്യതയും കുടുംബശ്രീ അംഗം/കുടുംബാംഗം/ ഓക്‌സിലറി അംഗവുമായ വനിതകള്‍ക്കാണ് അവസരം. പ്രായപരിധി 35 വയസ്. പ്രതിമാസം 15,000 രൂപ ലഭിക്കും.
എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ഫോറം കുടുംബശ്രീ ജില്ല മിഷന്‍ ഓഫീസില്‍ നിന്നോ www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും. താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയല്‍ക്കൂട്ട അംഗം/ കുടുംബാംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗം ആണെന്നും വെയ്‌റ്റേജ് മാര്‍ക്കിന് അര്‍ഹതപ്പെട്ട അപേക്ഷക ആണെന്നുമുള്ള സി.ഡി.എസിന്റെ സാക്ഷ്യപത്രം, പരീക്ഷ ഫീസായ 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ സഹിതം ഡിസംബര്‍ 15-ന് വൈകിട്ട് 5-നകം അപേക്ഷിക്കണം. വിലാസം: ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ല മിഷന്‍ ഓഫീസ്, വലിയകുളം, ആലപ്പുഴ-688001. ഫോണ്‍: 0477-2254104
ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പെർഫോമിംഗ് ആർട്സ് എന്ന വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. മാസ്റ്റർ ഓഫ് തിയേറ്റർ ആർട്സ് (MTA) ആണ് യോഗ്യത. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി ഡിസംബർ എട്ടിനു രാവിലെ 11നു കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2323964, 9446497851, www.gctetvpm.ac.in.
വെറ്ററിനറി ഡോക്ടർ നിയമനം
തിരുവനന്തപുരം ജില്ലയിൽ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സർജൻമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ളവർ ഡിസംബർ 5ന് തമ്പാനൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന വാക് ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ (KSVC) രജിസ്‌ട്രേഷൻ ഉള്ള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2330736 എന്ന നമ്പറിൽ ബന്ധപ്പെടാം. ഇന്റർവ്യൂവിന് പങ്കെടുക്കുമ്പോൾ ബയോ ഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും പ്രവൃത്തിപരിചയം ഉണ്ടെങ്കിൽ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.
കണ്ടിജന്റ് വർക്കേഴ്സിന്റെ വാക്ക് ഇൻ ഇന്റർവ്യൂ
ഡെങ്കിപ്പനി ചിക്കുൻഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായി പൂന്തുറ സാമൂഹികാരോഗ്യ കേന്ദ്രത്തിനു കീഴിൽ ഉള്ള പ്രദേശങ്ങളിൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി കണ്ടിജന്റ് വർക്കേഴ്സിന്റെ 6 (ആറ്) ഒഴിവിലേക്ക് 90 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നതിനായി ഡിസംബർ 9 വെള്ളിയാഴ്ച്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ തിരുവനന്തപുരം പൂന്തുറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് വാക്ക് ഇൻ ഇന്റെർവ്യൂ നടത്തുന്നു. യോഗ്യതയായി ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം. എന്നാൽ ബിരുദം നേടിയിരിക്കുവാൻ പാടില്ല. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായം 18-നും 45-നും മദ്ധ്യേ ആയിരിക്കണം.
അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ ഒരു മാനേജ്‌മെന്റ് സ്ഥാപനത്തില്‍ എസ് എസ് ടി ജിയോഗ്രഫി തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് കാഴ്ച വൈകല്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കാഴ്ച വൈകല്യമുള്ളവരുടെ അഭാവത്തില്‍ ശ്രവണ / മൂക പരിമിതരെയും ഇവരുടെ അഭാവത്തില്‍ മറ്റ് അംഗ പരിമിതരെയും പരിഗണിക്കും.
യോഗ്യത : 50 ശതമാനം മാര്‍ക്കോടെ എംഎസ് സി അല്ലെങ്കില്‍ എം എ ജിയോഗ്രഫി, സോഷ്യല്‍ സയന്‍സില്‍ ബി എഡ്, സെറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
ശമ്പളം : 55200-1,15,300. പ്രായപരിധി 40 വയസ്സ്. താല്പര്യമുള്ളവര്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാഹിതം ഈ മാസം 14ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നും എന്‍ ഒ സി ഹാജരാക്കേണ്ടതാണ്.
കണ്ടിജന്റ് വർക്കേഴ്സിന്റെ വാക്ക് ഇൻ ഇൻ്റർവ്യൂ
ഡെങ്കിപ്പനി/ചിക്കുൻഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായി വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ ഉള്ള പ്രദേശങ്ങളിൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി കണ്ടിജന്റ് വർക്കേഴ്സിന്റെ 5 (അഞ്ച്) ഒഴിവുകളിലേക്ക് 90 ദിവസത്തേക്ക് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡിസംബർ 9 വെള്ളിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചക്ക് 1.00 മണി വരെ തിരുവനന്തപുരം, വട്ടിയൂർക്കാവ്, കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യതയായി ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം. എന്നാൽ ബിരുദം നേടിയിരിക്കാൻ പാടില്ല. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായം 18-നും 45നും മദ്ധ്യേ ആയിരിക്കണം.
ഫാം ലേബര്‍ താല്‍ക്കാലിക നിയമനം
മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള കൂവപ്പടി പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഫാം ലേബര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ജോലിയുള്ള ദിവസം 675 നിരക്കില്‍ പ്രതിമാസം പരമാവധി 18225 രൂപയായിരിക്കും വേതനം. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 11.30ന് ബയോഡാറ്റയും, തിരിച്ചറിയല്‍ രേഖയുടെ അസല്‍ എന്നിവ സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
ഫോണ്‍ :0484-2360648
വാക്ക് ഇൻ ഇൻ്റർവ്യൂ
തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി/ചിക്കുൻഗുനിയ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നു. ഇതിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഡിസംബർ 7 ന് രാവിലെ 9.30 ന് ജില്ലാ മെഡിക്കൽ ഓഫീസ് പരിസരത്തുള്ള സ്റ്റേറ്റ് ന്യൂട്രീഷൻ ഹാളിൽ നടത്തുന്നു. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത . എന്നാൽ ബിരുദം നേടിയവർ ആയിരിക്കരുത്. അപേക്ഷകർ 18-നും 45 ഇടയിൽ പ്രായമുളളവർ ആയിരിക്കണം.പ്രവൃത്തി പരിചയമുളളവർക്കും തിരുവനന്തപുരം ജില്ലയിൽ ഉളളവർക്കും മുൻഗണന. താൽപര്യമുളളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും തിരിച്ചറിയൽ കാർഡും, ബയോഡാറ്റയും സഹിതം ഹാജരാകണം . നിയമനം തികച്ചും താൽക്കാലികമാണ്.
വനിത കൗണ്‍സിലര്‍ നിയമനം
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൈക്കോസോഷ്യല്‍ സര്‍വീസ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വനിത കൗണ്‍സിലര്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ല്യൂ, എം.എ/എം.എസ്.സി ഫിലോസഫി, അപ്ലൈഡ് സൈക്കോളജിയില്‍ എം.എ/എം.എസ്.സി ബിരുദം എന്നിവയാണ് യോഗ്യത. കൗണ്‍സിലിങ് രംഗത്ത് ആറുമാസത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷയോടൊപ്പം ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, പ്രവര്‍ത്തിപരിചയം, നേറ്റിവിറ്റി/സ്ഥിരതാമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതം ഡിസംബര്‍ 17 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2911098.
കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ: അപേക്ഷ ക്ഷണിച്ചു.
കുടുബശ്രീ മുഖേന നടത്തിവരുന്ന വിവിധ പദ്ധതികൾക്കായി ബ്ലോക്ക് കോഓർഡിനേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താത്പര്യമുള്ളവർ www.kudumbasree.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15ന് വൈകിട്ട് 5 മണി. ഫോൺ: 0487-2362517
ഐടിഐയിൽ ഗസ്റ്റ് ഒഴിവ്
ദേശമംഗലം ഗവ. ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽസ് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യത: എംബിഎ / ബിബിഎയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സോഷ്യോളജി/സോഷ്യൽ വെൽഫെയർ/ഇക്കണോമിക്സ് എന്നിവയിൽ ബിരുദവും 2 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ പിജി/ഡിപ്ലോമ, 2 വർഷത്തെ പ്രവൃത്തിപരിചയവും ഡിജിഇറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ നേടിയ പരിശീലനവും.
പ്ലസ് ടു/ഡിപ്ലോമ തലത്തിലോ അതിന് മുകളിലോ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷൻ, ബേസിക് കമ്പ്യൂട്ടർ എന്നിവ പഠിച്ചിരിക്കണം.
അപേക്ഷകർ ഡിസംബർ 08ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും രണ്ടു പകർപ്പുകളും സഹിതം അഭിമുഖത്തിന് ഐടിഐ ആഫീസിൽ ഹാജരാകണം. ഫോൺ : 04884 279944
പോളിടെക്‌നിക്ക് കോളജില്‍ വിവിധ തസ്തികകളില്‍ നിയമനം
കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജിലെ സി.ഡി.ടി.പി. സ്‌കീമിനു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍
കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്,
ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍സള്‍ട്ടന്റ്, ഡ്രൈവര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു.
കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് ഏതെങ്കിലും സോഷ്യല്‍ സയന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും സാമൂഹിക സേവനത്തില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ജൂനിയര്‍ കണ്‍സള്‍ട്ടന്റിന് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി/ ഡിപ്ലോമ, സാമൂഹിക സേവനത്തില്‍ പ്രവൃത്തി പരിചയവും ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍സള്‍ട്ടന്റിന് പ്ലസ്ടൂ/ഡിഗ്രി/ഡിപ്ലോമ സാമൂഹിക സേവനത്തില്‍ പ്രവൃത്തിപരിചയവും ഡ്രൈവര്‍ തസ്തികയിലേക്ക് ഫോര്‍ വീലര്‍ ലൈസന്‍സും അഞ്ച് വര്‍ഷത്തില്‍ കുറയാതെ മുന്‍പരിചയവുമാണ് യോഗ്യത. ഡ്രൈവര്‍ ഒഴികെയുള്ള തസ്തികകളില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. താത്പര്യമുള്ളവര്‍ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ എട്ടിനകം പോളിടെക്‌നിക്കില്‍ നേരിട്ട് വന്ന് അപേക്ഷ നല്‍കണം.
കുടുംബശ്രീയില്‍ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലയില്‍ കുടുംബശ്രീ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളില്‍ ബ്ലോക്ക്തലത്തില്‍ നിര്‍വഹണത്തിനായുള്ള ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും വിശദവിവരങ്ങളും www.kudumbashree.org വെബ്സൈറ്റിലും ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും വെയിറ്റേജിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
കോഡ് നമ്പര്‍, തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, വയസ്/ പ്രായപരിധി, പ്രതിമാസ ശമ്പളം, എന്ന ക്രമത്തില്‍.
ബിസി.1,ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എന്‍.ആര്‍.എല്‍.എം) ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (ഡി.ഡി.യു.ജി.കെ.വൈ), രണ്ട് ഒഴിവ്. ബിരുദാനന്തര ബിരുദം, കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പംഗം ആയിരിക്കണം. 2022 ഒക്ടോബര്‍ ഒന്നിന് 35 വയസില്‍ കൂടാന്‍ പാടില്ല, 20,000 രൂപ.
ബി.സി. 3, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എം.ഐ.എസ്) രണ്ട് ഒഴിവ്.
ബിരുദം : കമ്പ്യൂട്ടര്‍ പരിഞ്ജാനം നിര്‍ബന്ധം(എം എസ് ഓഫീസ്) വനിതകള്‍ മാത്രം (കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പംഗം ആയിരിക്കണം). 2022 ഒക്ടോബര്‍ ഒന്നിന് 35 വയസില്‍ കൂടാന്‍ പാടില്ല. 15,000 രൂപ.
അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കില്‍ താമസിക്കുന്നവര്‍/ ജില്ലയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയല്‍ക്കൂട്ട അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗം ആണെന്നതിന്റെയും വെയിറ്റേജ് മാര്‍ക്കിന് അര്‍ഹതപ്പെട്ട അപേക്ഷ ആണെന്നതിനും സി.ഡി.എസിന്റെ സാക്ഷ്യപത്രവും സമര്‍പ്പിക്കണം. പരീക്ഷ ഫീസായി കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, മലപ്പുറം എന്ന വിലാസത്തില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, സിവില്‍ സ്റ്റേഷന്‍, മലപ്പുറം, 676505 എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഡിസംബര്‍ 15ന് വൈകുന്നേരം 5 വരെ. ഫോണ്‍ : 0483 2733470.