Ads
പ്രവാസി ക്ഷേമ ബോർഡിൽ ഒഴിവുകൾ
പ്രവാസി ക്ഷേമ ബോർഡിൽ അക്കൗണ്ട്സ് ഓഫീസർ, ഐടി ആൻഡ് സിസ്റ്റം മാനേജർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് സെന്റർ ഫോർ മാനേജ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അപേക്ഷ ക്ഷണിച്ചു. 2023 ഫെബ്രുവരി 20 മുതൽ മാർച്ച് 6നു 5 മണി വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.kcmd.in
പ്രധാനമന്ത്രി ദേശീയ അപ്രന്റിസ് മേള 13 ന്
കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ മേൽ നോട്ടത്തിൽ എറണാകുളം ജില്ലയിൽ പ്രധാനമന്ത്രി ദേശീയ അപ്രന്റിസ് മേള ഫെബ്രുവരി 13 ന് രാവലെ ഒമ്പതു മുതൽ കളമശ്ശേരി ആർ ഐ സെന്ററിൽ നടത്തും.
ട്രേഡ് അപ്രന്റിസുകളെ തെരഞ്ഞെടുക്കുന്ന കേന്ദ്ര - സംസ്ഥാന സർക്കാർ, സഹകരണ, സ്വകാര്യ മേഖലയിലെ വ്യവസായ, വാണിജ്യ, സേവന സ്ഥാപനങ്ങൾ, പൊതു മേഖലാ സ്ഥാപനങ്ങൾ എന്നിവ ജില്ലാ അപ്രന്റിസ്ഷിപ് ട്രെയിനിങ് ഓഫീസ് ആയ കളമശ്ശേരി ആർ ഐ സെന്ററുമായി 0484 2555866/ 9446326442 / 9846942202 / 9446945175 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. എച്ച്എംടി, ഫാക്ട്, നിഫ്പാറ്റ് (NIFPHAT,) നെസ്റ്റ്, കെല്‍, ടിസിസി, ടെല്‍ക്ക്, കെഡബ്ല്യുഎ , സര്‍വെ, കാംകോ എയര്‍പോര്‍ട്ട്, കോക്കനട്ട് ഡവലപ്മെന്‍റ് ബോര്‍ഡ് തുടങ്ങി രജിസ്റ്റർ ചെയ്തിട്ടുള്ള 30 സ്ഥാപനങ്ങൾ പങ്കെടുക്കും. കൂടാതെ മേളയിൽ പങ്കെടുക്കാൻ മറ്റ് സ്ഥാപനങ്ങൾക്കും ട്രെയിനികൾക്കും www.apprenticeshipindia.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. മേളയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾ ഒഴിവു വിവരങ്ങൾ ഫെബ്രുവരി 12- നകം rickalamassery@gmail.com ഇ മെയിൽ മുഖേന അറിയിക്കാം.10-ാം ക്ലാസ് പാസ്/ഫെയില്‍, സ്റ്റെനോ, പെയിന്‍റര്‍, കോപ്പ, സര്‍വെ കാര്‍പ്പെന്‍റര്‍, വെല്‍ഡര്‍, ഫിറ്റര്‍, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, എംഎംവി, ഇ/മെക്ക് കൂടാതെ മറ്റനേകം ട്രേഡുകാരും 10 ജയിച്ചവരും തോറ്റവരും ഉൾപ്പെടെയുള്ളവരും മേള നടക്കുന്ന ദിവസം ആർഐ സെന്ററിൽ നേരിട്ട് എത്തി രജിസ്റ്റർ ചെയ്യണം.
- CBSE Recruitment 2026: Apply Online for Assistant Secretary, Superintendent, Junior Assistant & Other Posts
- OICL Administrative Officer Recruitment 2025: Apply Online for 300 AO Posts
- Face Prep Hiring 2025 – Technical Mentor & Program Mentor Vacancies | Apply Before 23 December 2025
കരാര്‍ നിയമനം
എറണാകുളം ജനറല്‍ ആശുപത്രി, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്സ് ടു സിടിവിഎസ് വിത്ത് ഒടി എക്സ്പീരിയന്‍സ് അറ്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി നഴ്സിംഗ്/ ജിഎന്‍എം, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അംഗീകൃത നഴ്സിംഗ് കൗൺസില്‍ രജിസ്ട്രേഷനും. ഉയര്‍ന്ന പ്രായ പരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഫെബ്രുവരി 17 ന് വൈകിട്ട് അഞ്ചിനകം അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്സ് ടു സിടിവിഎസ് ഒടി എന്ന് ഇ-മെയില്‍ സബ്ജെക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.
ഗസ്റ്റ് അധ്യാപക ഒഴിവ്
എറണാകുളം ഗവ ലോ കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ നിയമ വിഭാഗത്തില്‍ ഒരു ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികൾ ഫെബ്രുവരി 13-ന് രാവിലെ 11-ന് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാൾ മുമ്പാകെ ഹാജരാകണം.
പമ്പ് ഓപ്പറേറ്റര്‍ താത്കാലിക ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ പമ്പ് ഓപ്പറേറ്റര്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉളള ഉദ്യോഗാര്‍ത്ഥികൾ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 21-ന് മുമ്പ് അതത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-41 നിയമാനുസൃത വയസിളവ് അനുവദനീയം. യോഗ്യത എസ്.എസ്.എല്‍.സി, പമ്പിംഗ് ഇൻസ്റ്റലേഷനുകളുടെ ഓപ്പറേറ്ററായി കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, ജലവിതരണ ലൈനുകൾ സ്ഥാപിക്കുന്നതിലും അറ്റകുറ്റപ്പണി ചെയ്യുന്നതിലും പരിചയം എന്നിവ അധിക യോഗ്യതയായി പരിഗണിക്കും
സ്റ്റാറ്റിസ്റ്റിക്സ് ഗസ്റ്റ് ലക്ചറർ
തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ 2022-23 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ, നെറ്റ് യോഗ്യതയുള്ള ഉദ്യാഗാർഥികൾ പ്രിൻസിപ്പലിന്റെ ചേമ്പറിൽ 14ന് രാവിലെ 10ന് നടക്കുന്ന ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നെറ്റ് യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഫോൺ: 04902346027, ഇ-മെയിൽ: brennencollege@gmail.com.
- CBSE Recruitment 2026: Apply Online for Assistant Secretary, Superintendent, Junior Assistant & Other Posts
- OICL Administrative Officer Recruitment 2025: Apply Online for 300 AO Posts
- Face Prep Hiring 2025 – Technical Mentor & Program Mentor Vacancies | Apply Before 23 December 2025
- PGT Computer Science (AI) – Job Vacancy at Indian School, Sur, Oman (Apply Before 20 Dec 2025)
- SSC GD Constable Recruitment 2026: Apply Online, Eligibility, Exam Pattern & Vacancy Details
ബ്ലഡ് ബാങ്ക് കൗൺസിലർ വാക്ക്-ഇൻ ഇന്റർവ്യൂ
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ കേരളാ സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ബ്ലഡ് ബാങ്ക് കൗൺസിലർ തസ്തികയിലേക്ക് 13000/-രൂപ (പതിമൂവായിരം രൂപ) മാസ ശമ്പളത്തിൽ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 16 നു രാവിലെ 11 മണിക്ക് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും.
യോഗ്യത: Post Graduate in Social Work / Psychology / Anthropology | Human Development, Knowledge of computer (preferably in MS Office) & minimum two years experience after PG)
പ്രായം: 35 വയസ്സിനു താഴെ
യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, ആധാർ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പ്,
കാര്‍ഷിക സെന്‍സസ്: എന്യൂമറേറ്റര്‍ ഒഴിവ്
ആലപ്പുഴ: രാജ്യവ്യാപകമായി അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കാര്‍ഷിക സെന്‍സസിന്റെ ജില്ലയിലെ വിവരശേഖരണത്തിന് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. ഒന്നാംഘട്ട വിവരശേഖരണത്തിനായി ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പളളി താലൂക്കുകളില്‍ എന്യൂമറേറ്ററെ ആവശ്യമൂണ്ട്. ഹയര്‍ സെക്കന്ററി /തത്തുല്യ യോഗ്യതയുള്ള, സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുള്ളവരും അത് ഉപയോഗിക്കുന്നതില്‍ പ്രായോഗിക പരിജ്ഞാനവുമുള്ളവര്‍ക്കാണ് അവസരം. തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് 11-മത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണമാണ് നടക്കുന്നത്.
ഒരു വാര്‍ഡിന് 3600 രൂപയാണ് പ്രതിഫലം. താല്‍പ്പര്യമുളളവര്‍ ഫെബ്രുവരി 13-ന് രാവിലെ 11 മണിക്ക് ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, പ്രീഡിഗ്രി/പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് പാസ് പോര്‍ട്ട് സൈസ് കളര്‍ഫോട്ടോ എന്നിവ സഹിതം അതത് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളില്‍ ഹാജരാകണം.
പി.ആര്‍.ഡി പ്രിസം പദ്ധതിയിലേക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല (പ്രിസം) പദ്ധതിയിലേക്ക് സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് താത്കാലിക പാനലിലേക്ക് അപേക്ഷിക്കാം. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലോ
ണ് പാനല്‍ തയാറാക്കുക. അപേക്ഷ ഫെബ്രുവരി 15 വരെ careers.cdit.org ല്‍ ഓണ്‍ലൈനായി നല്‍കണം. ജില്ലാ അടിസ്ഥാനത്തിലും വകുപ്പ് ഡയറക്ടറേറ്റിലുമാണ് പാനല്‍ രൂപീകരിക്കുന്നത്. ഒരാള്‍ക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
സബ് എഡിറ്റര്‍ പാനലിലേക്ക് ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത സര്‍വകലാശാല ബിരുദമോ ജേണലിസം ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍ / അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.
കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദം, കണ്ടന്റ്-വീഡിയോ എഡിറ്റിങ്ങില്‍ പ്രാവീണ്യവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. വീഡിയോ എഡിറ്റിങ്ങില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദവും പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍ / അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 2023 ജനുവരി ഒന്നിന് 35 വയസ്. എഴുത്ത് പരീക്ഷ ജില്ലാ അടിസ്ഥാനത്തിലും അഭിമുഖം മേഖലാ അടിസ്ഥാനത്തിലുമാണ് നടത്തുക. ഒരു വര്‍ഷമാണ് പാനല്‍ കാലാവധി. സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ക്കു നിശ്ചയിച്ചിട്ടുള്ള യോഗ്യതകളുണ്ടെങ്കില്‍ അതിലേക്കും അപേക്ഷിക്കാം. സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ ഏതെങ്കിലും ഒന്നില്‍ മാത്രമേ അപേക്ഷിക്കാനാകൂ. വിശദ വിവരങ്ങള്‍ www.prd.kerala.gov.in, careers.cdit.org ല്‍ ലഭിക്കും.
അപ്രന്റിസ്ഷിപ്പ് മേള 13ന്
കണ്ണൂർ ഗവ. വനിത ഐ ടി ഐയിൽ ഫെബ്രുവരി 13ന് നടക്കുന്ന പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേളയിൽ വിവിധ സ്ഥാപനങ്ങൾ ഐ ടി ഐ ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. ഐ ടി ഐ ട്രേഡ് പാസായി ഇതുവരെ നാഷണൽ അപ്രന്റിസ്ഷിപ് ട്രെയിനിങ് ലഭിക്കാത്ത ട്രെയിനികൾക്ക് പങ്കെടുക്കാം. ഇവർക്ക് ആർ ഐ സെന്റർ മുഖേന നികത്തുന്ന അപ്രന്റിസ് ഒഴിവുകൾക്ക് മുൻഗണന നൽകും. ഫോൺ: 0497 2704588.
ദേശീയ ആരോഗ്യ ദൗത്യം: ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ദേശീയ ആരോഗ്യ ദൗത്യം മലപ്പുറത്തിന് കീഴില്‍ വിവിധ തസ്തികളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ബ്ലഡ് ബാങ്ക് ലാബ്ടെക്നീഷ്യന്‍, ജില്ലാ ആര്‍ബിഎസ്‌കെ കോര്‍ഡിനേറ്റര്‍, ജില്ലാ പിപിഎം കോര്‍ഡിനേറ്റര്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് എം ആന്റ് ഇ തുടങ്ങിയ തസ്തികളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. https://arogyakeralam.gov.in/2020/04/07/malappuram-2/ എന്ന ലിങ്ക് വഴി ഓണ്‍ലൈനായാ ണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 273013 എന്ന ഫോണ്‍ നമ്പറിലും ആരോഗ്യ കേരളത്തിന്റെ വെബ്സൈറ്റ് ആയ www. arogyakeralam. gov.in വഴിയും ബന്ധപ്പെടാം.
ഇൻസ്ട്രക്ടർ ഒഴിവ്
കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസില്‍ പ്രവര്‍ത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) എന്ന സ്ഥാപനത്തില്‍ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് ഓഫ് മറൈന്‍ ഡീസല്‍ എഞ്ചിന്‍സ് ട്രേഡില്‍ ഓപ്പണ്‍ കാറ്റഗറിയില്‍ (ഒ സി ) ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. മെക്കാനിക്ക് ഡീസല്‍/മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ എൻ സി വി ടി സര്‍ട്ടിഫിക്കറ്റും 7 വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍/ഓട്ടോമോബൈല്‍ എഞ്ചിനീയറിംഗില്‍ ഡിപ്പോമ/ഡിഗ്രിയും ഈ മേഖലയില്‍ രണ്ട് വര്‍ഷം വരെ പ്രവര്‍ത്തന പരിചയവും ആണ് യോഗ്യത. മണിക്കൂറിന് 240/- രൂപാ നിരക്കില്‍ പരമാവധി 24,000/- രൂപ പ്രതിമാസവേതനം ലഭിക്കും. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 14 രാവിലെ 11 ന് എ.വി.ടി.എസ്. പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോണ്‍ നമ്പര്‍- 8089789828 ,0484-2557275.
Latest Jobs
-
CBSE Recruitment 2026: Apply Online for Assistant Secretary, Superintendent, Junior Assistant & Other Posts
-
OICL Administrative Officer Recruitment 2025: Apply Online for 300 AO Posts
-
Face Prep Hiring 2025 – Technical Mentor & Program Mentor Vacancies | Apply Before 23 December 2025
-
PGT Computer Science (AI) – Job Vacancy at Indian School, Sur, Oman (Apply Before 20 Dec 2025)
-
SSC GD Constable Recruitment 2026: Apply Online, Eligibility, Exam Pattern & Vacancy Details
-
MRF ഫാക്ടറിയിൽ ജോലി ഒഴിവ്
-
LuLu Group Walk-In Interview in Thodupuzha – December 2025 | Multiple Vacancies | Freshers Eligible
-
Kerala PSC Assistant Jailor Grade I Recruitment 2025 – Notification, Eligibility & Apply Online
-
RITES Limited Recruitment 2025 – Apply Online for Assistant Manager Posts
-
Kerala PSC University Assistant Recruitment 2025 | Category No. 454/2025
-
ഏറ്റുമാനൂരപ്പൻ കോളേജിൽ മെഗാ പ്ലേസ്മെന്റ് ഡ്രൈവ്
-
Intelligence Bureau MTS Recruitment 2025 – Apply Online for 362 Multi-Tasking Staff Vacancies | MHA
-
Bank of Baroda Apprentice Recruitment 2025 – Apply Online for 2700 Apprentice Vacancies
-
ODEPC Recruitment 2025: Apply for 100 Male Industrial Nurse Vacancies in UAE
-
Walk-in Interview in Kozhikode Employability Centre – Multiple Vacancies | 24 November 2025


