വനിതാ മേട്രണ്‍ ഒഴിവ്
ഇടുക്കി സര്‍ക്കാര്‍ എൻജിനീയറിങ് കോളേജിലെ വനിതാ മേട്രന്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താൽക്കാലികനിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സിയാണ് വിദ്യാഭ്യാസയോഗ്യത. മുന്‍ പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം മാര്‍ച്ച് 14 ന് രാവിലെ 11 ന് കോളജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0486 2233250, വെബ്സൈറ്റ് www.gecidukki.ac.in.
ഗസ്റ്റ് അസി. പ്രൊഫസര്‍ ഒഴിവ്
ഇടുക്കി സര്‍ക്കാര്‍ എൻജിനീയറിങ് കോളേജ് ഇംഗ്ലീഷ് പഠനവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. യു.ജി.സി. നെറ്റ് യോഗ്യതയും മുന്‍പരിചയവും അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് 14 ന് രാവിലെ 11 ന് കോളജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0486 2233250, വെബ്സൈറ്റ് www.gecidukki.ac.in.
ദേശിയ അപ്രെന്റിസ്ഷിപ് മേള 20 ന്
ദേശിയ അപ്രെന്റിസ്ഷിപ് മേള മലമ്പുഴ ഗവ ഐ.ടി.ഐ ക്യാമ്പ്‌സില്‍ മാര്‍ച്ച് 20 ന് നടക്കുമെന്ന് ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു. മേളയില്‍ പങ്കെടുക്കാന്‍ എന്‍.ടി.സി /എസ്.ടി.സി (ദേശിയ-സംസ്ഥാന ട്രേഡ് സര്‍ട്ടിഫിക്കറ്റ്) കരസ്ഥമാക്കിയ ട്രെയിനികള്‍ മാര്‍ച്ച് 20 ന് രാവിലെ ഒന്‍പതിന് മലമ്പുഴ ഗവ ഐ.ടി.ഐ ക്യാമ്പസില്‍ എത്തണം. ഫോണ്‍:0491-2815761,9947106552,9387705797
ലാബ് ടെക്നിഷ്യന്‍: കൂടിക്കാഴ്ച 16 ന്
കോങ്ങോട് ഗവ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ലാബ് ടെക്നിഷ്യന്‍ തസ്തികയിലേക്ക് മാര്‍ച്ച് 16 ന് ഉച്ചക്ക്് രണ്ടിന് കൂടിക്കാഴ്ച നടത്തുന്നു. മെഡിക്കല്‍ വിദ്യാഭാസ ഡയറക്ടര്‍ അംഗീകരിച്ച ഡി.എം.എല്‍.ടിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അന്നേ ദിവസം കൂടിക്കാഴ്ചക്ക് എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :9447803575, 0491-2845040
- സർക്കാർ ഓഫീസുകളിൽ വന്നിട്ടുളള ഒഴിവുകൾ – 3 October 2023
- ശബരിമലയിൽ 625 ഒഴിവ്
- സഖി വണ്‍സ്റ്റോപ്പ് സെന്ററിൽ വനിതകള്‍ക്ക് അവസരം
- അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു
- ഗവ. ഓഫീസുകളിലെ നിയമനങ്ങൾ – 2 October 2023
ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ ഒഴിവ്
പാലക്കാട് ജില്ലയില്‍ ഗവ സ്ഥപനത്തില്‍ ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ തസ്തികയില്‍ താത്ക്കാലിക ഒഴിവ്. പ്രീഡിഗ്രി/സയന്‍സ് വിഷയത്തില്‍ ശതമാനം മാര്‍ക്കോടെ പ്ലസ്ടു, ശ്രീചിത്ര മെഡിക്കല്‍ സയന്‍സ് ടെക്‌നോളജി/മെഡിക്കല്‍ കോളേജ്/ആരോഗ്യ വകുപ്പിന് കീഴില്‍ രണ്ട് വര്‍ഷത്തെ ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ ഡിപ്ലോമ കോഴ്സാണ് യോഗ്യത. പ്രായം 2022 ജനുവരി ഒന്നിന് 18 നും 41 നും ഇടയില്‍. താത്പര്യമുള്ളവര്‍ മാര്‍ച്ച് 17 നകം വിദ്യാഭാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ അരിത്തമാറ്റിക് ഡ്രോയിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. ബന്ധപ്പെട്ട എന്‍ജിനീയറിങ് വിഷയത്തില്‍ ബിരുദം/ ഡിപ്ലോമ /എന്‍.എ.സിയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ മാര്‍ച്ച് 15 ന് രാവിലെ 10.30 ന് യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ – 9495642137
ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിൽ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ മാർച്ച് 10ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സി, എം.ബി.എ/ബി.ബി.എ/ഡിഗ്രി – സോഷ്യോളജി/ സോഷ്യൽ വെൽഫെയർ / ഇക്ണോമിക്സ് എന്നിവയാണ് യോഗ്യത. 12-ാം ക്ലാസ്/ ഡിപ്ലോമ തലത്തിലും അതിനുമുകളിലും ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷൻ കഴിവുകളും അടിസ്ഥാന കമ്പ്യൂട്ടറും പഠിച്ചിരിക്കണം.
ഡോക്ടര്‍ , ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം
ഇടുക്കി ഇളംദേശം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ , ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ മാര്‍ച്ച് 17 രാവിലെ 11ന് . ഡോക്ടര്‍ നിയമനത്തിന് എം.ബി.ബി.എസ് ബിരുദം, ടി.സി.എം.സി രജിസ്ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഡിപ്ലോമ/ ഡിഗ്രി ഇന്‍ ഫാര്‍മസി, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം . യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകകള്‍ , അവയുടെ പകര്‍പ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാര്‍ച്ച് 15 , വൈകീട്ട് 5 മണി.കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 275225.
വർക്കർ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പള്ളുരുത്തി ഐ.സി.ഡി.എസ്. പ്രോജക്ടിലെ കുമ്പളം ഗ്രാമ പഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ വർക്കർ ഹെൽപ്പർ തസ്തികയിലേക്ക് വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. കുമ്പളം ഗ്രാമ പഞ്ചായത്തിൽ സ്ഥിര താമസക്കാരായ 18 മുതൽ 46 വരെ പ്രായമുള്ളവർക്കാണ് അവസരം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ശിശുവികസന പദ്ധതി ആഫീസർ, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് പള്ളുരുത്തി, പള്ളുരുത്തി ബ്ലോക്ക് ഓഫീസ്, 682006 എന്ന വിലാസത്തിൽ മാർച്ച് 10 മുതൽ മാർച്ച് 25 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവ്യത്തി ദിവസങ്ങളിൽ 04842237276 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് കരാർ നിയമനം
റവന്യു വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിലെ (ഐ.എൽ.ഡി.എം) റിവർ മാനേജ്‌മെന്റ് സെന്ററിൽ ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് (ജ്യോഗ്രഫി), ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് (ജിയോളജി) എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോട് കൂടി MA/ MSc, UGC/CSIR-NET എന്നിവയാണ് യോഗ്യത. ബന്ധപ്പെട്ട വിഷയങ്ങളിൽ പി.എച്ച്.ഡി ഉള്ളവർക്ക് ഒന്നരവർഷത്തെ പ്രവൃത്തി പരിചയം വെയിറ്റേജ് ആയി നൽകും. നദീ സംരക്ഷണ പ്രവർത്തനവുമായി ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. പ്രായപരിധി 40 വയസ്. എഴുത്തു പരീക്ഷയും (70 മാർക്ക്), ഇന്റർവ്യൂവും (20 മാർക്ക്) നടത്തിയശേഷം ഒരു വർഷക്കാലയളവിലേക്കാണ് നിയമനം. പ്രതിമാസം 44,100 രൂപയാണ് വേതനം. അപേക്ഷയും അനുബന്ധരേഖകളും ildm.revenue@gmail.com എന്ന മെയിൽ ഐ.ഡി-യിലോ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്, പി.റ്റി.പി നഗർ, തിരുവനന്തപുരം-38 എന്ന വിലാസത്തിലോ മാർച്ച് 15 വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ലഭിക്കണം
സെയില്‍സ് ഓര്‍ഗനൈസർ
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിൽ സെയില്‍സ് ഓര്‍ഗനൈസർ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്രസിദ്ധീകരണങ്ങളുടെ വില്പനയില്‍ ഒരുവര്‍ഷത്തെ പരിചയം എന്നിവയാണ് യോഗ്യത. അപേക്ഷയും, ആവശ്യമായ രേഖകളും മാര്‍ച്ച് 22ന് വൈകുന്നേരം 5 ന് മുമ്പായി ഇന്‍സ്റ്റിറ്റ്യൂട്ടിൽ ലഭ്യമാക്കണം. വിലാസം: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 695034, ഫോണ്‍: 0471-2333790, 8547971483, director@ksicl.org.
സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിൽ സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. പ്രതിദിനവേതനം 1,205 രൂപ. എം.എസ്.സി സ്പീച്ച് ഹിയറിങ് അല്ലെങ്കിൽ മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി ബിരുദാനന്തര-ബിരുദധാരികളായിരിക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ, എന്നിവയുൾപ്പെടെയുള്ള അപേക്ഷ മാർച്ച് 16-ന് വൈകീട്ട് 3 ന് മുമ്പായി സി.ഡി.സി.-യിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.
നിഷിൽ ഒഴിവ്
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീ്ച്ച് ആന്‍ഡ് ഹിയറിംഗിൽ കോമേഴ്സ് ലക്ചററുടെ ലീവ് വേക്കൻസിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 16. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://nish.ac.in/others/career.