ഗവ. ഓഫീസുകളിലെ നിയമനങ്ങൾ -21 November 2022

0
910
Ads

സെക്യൂരിറ്റി: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 25 ന്
കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി സുരക്ഷാ ജീവനക്കാരെ മാസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കാനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിക്കറ്റുകളുമായി നവംബര്‍ 25 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത- എസ്.എസ്.എല്‍.സി. പ്രായപരിധി 65 വയസ് വരെ. ഉദ്യോഗാര്‍ഥികള്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

പുരുഷ നഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്
ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും, കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) ദിവസവേതനത്തില്‍ പുരുഷ നഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്. (നിയമിക്കുന്ന തീയതി മുതല്‍ 2023 ജനുവരി 21 വരെയാണ് സേവന കാലാവധി) നഴ്സിംഗ് ഓഫീസര്‍ : ഒഴിവ് 12. അപേക്ഷകര്‍ അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നഴ്സിംഗ് പാസായിട്ടുളളവരും, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന.

താല്‍പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും, മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട കളക്ടറേറ്റില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍- 9188166512.

അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയര്‍ ഒഴിവ്
കേരളാ പോലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയറെ നിയമിക്കുന്നു. 25,000 രൂപയാണ് പ്രതിമാസ വേതനം. യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ എന്‍ റ്റി സി(സിവില്‍). പ്രായ പരിധി 58 വയസ് കവിയരുത്. (കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും). അപേക്ഷകള്‍ നവംബര്‍ 30ന് മുമ്പായി മാനേജിംഗ് ഡയറക്ടര്‍, കെ.പി.എച്ച്.സി.സി, സി.എസ.്എന്‍ സ്റ്റേഡിയം, പാളയം, തിരുവനന്തപുരം 695 033 എന്ന വിലാസത്തില്‍ ലഭിക്കണം. വെബ് സൈറ്റ്: www.kphccltd.kerala.gov.in,ഫോണ്‍: 0471 2302201.

ഫാം സൂപ്പർവൈസർ ഒഴിവ്

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (കേരള ചിക്കൻ) കമ്പനിയുടെ ഫാം സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത: പൗൾട്ടറി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റിൽ ബിരുദം അല്ലെങ്കിൽ പൗൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമ. പ്രായപരിധി 30 വയസ്സ്, കമ്പ്യൂട്ടർ പരിജ്ഞാനം, ഇരുചക്രവാഹന ലൈസൻസ് നിർബന്ധമാണ്. പ്രതിമാസം ശമ്പളം യാത്രാബത്ത ഉൾപ്പടെ 20000 രൂപ. അപേക്ഷാ ഫോമുകൾ www.keralachicken.org.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അയക്കണം. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശ്ശൂർ-680003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നവംബർ 23ന് വൈകീട്ട് 4 മണിക്ക് മുൻപ് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Ads

അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍(ഐ.ഇ.സി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലാ ശുചിത്വമിഷനില്‍ നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍(ഐ.ഇ.സി) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: സോഷ്യല്‍വര്‍ക്ക്/കമ്മ്യൂണിക്കേഷന്‍സ്/ജേര്‍ണലിസം ആന്റ് പബ്ളിക് റിലേഷന്‍സ് എന്നിവയിലുള്ള മുഴുവന്‍ സമയ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ആര്‍ട്സ് വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദത്തോടൊപ്പം കമ്മ്യൂണിക്കേഷന്‍സ്/ജേര്‍ണലിസം ആന്റ് പബ്ളിക് റിലേഷന്‍സ് എന്നിവയിലുള്ള പി.ജി ഡിപ്ലോമ.

നിശ്ചിത യോഗ്യതയുള്ളവര്‍ നവംബര്‍ 28ന് വൈകുന്നേരം അഞ്ചിന് മുന്‍പായി വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും വിശദമായ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വമിഷന്‍, ഒന്നാം നില, കിടാരത്തില്‍ ക്രിസ് ടവര്‍, സ്റ്റേഡിയം ജംഗ്ഷന് സമീപം, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ശുചിത്വ-മാലിന്യ സംസ്‌ക്കരണരംഗത്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍ : 8129 557 741, 0468 2 322 014.