ഗവ. ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ – 17 നവംബർ 2022

0
1928
Ads

സ്റ്റാഫ്‌ നഴ്‌സ്‌ നിയമനം

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ഒരുവർഷ കാലാവധിയിൽ സ്റ്റാഫ്‌ നഴ്സിനെ നിയമിക്കുന്നു. പ്രതിമാസ വേതനം 30,995 രൂപ. യോഗ്യതകൾ: സയൻസ് ഐച്ഛികവിഷയമായെടുത്ത പ്ലസ്ടു, അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിഎസ് സി നഴ്സിങ്ങിൽ ബിരുദം അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഒരു വർഷത്തെ ജനറൽ നഴ്സിങ് അല്ലെങ്കിൽ മിഡ്‌വൈഫറി കോഴ്‌സ്. കേരള നഴ്സിംഗ് മിഡ്‌വൈഫ്‌സ് കൗൺസിൽ അംഗീകരിച്ച രജിസ്ട്രേഷൻ സിർട്ടിഫിക്കറ്റ്, ലാബിലുള്ള പ്രവർത്തനപരിചയം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം നവംബർ 16 ന് രാവിലെ 10ന് ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ : 0487 2200310, 2200319

ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എന്‍ജിനീയര്‍ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഐ.ടി.മിഷന്‍ തിരുവനന്തപുരം ജില്ലയില്‍ ഇ-ഓഫീസ്/ ഇ-ഡിസ്ട്രിക് പദ്ധതിയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയറെ (എച്ച്.എസ്.ഇ) നിയമിക്കുന്നു. ജില്ലാ കളക്ടറേറ്റ് ജില്ലയിലെ വിവിധ ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ താലൂക്ക് എന്നിവ കേന്ദ്രീകരിച്ചാണ് ജോലി. നിലവിലെ ഒഴിവുകള്‍- ഒന്ന്. ശമ്പളം പ്രതിമാസം 21,000/- രൂപ, യോഗ്യത: ബിടെക് ബിരുദം (ഐ.ടി/ കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക് & കമ്മ്യൂണിക്കേഷന്‍)/ എം.എസ്.സി (കംപ്യൂട്ടര്‍ സയന്‍സ് എന്നിവയോടൊപ്പം ഐ.ടി.യില്‍ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ 3 വര്‍ഷ ഡിപ്ലോമ (ഹാര്‍ഡ് വെയര്‍/കംപ്യൂട്ടര്‍/ ഐ ടി) എന്നിവയോടൊപ്പം ഐ.ടിയില്‍ ഏറ്റവും കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 30 വയസ്സ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ലഭിക്കുന്നതിനും https://trivandrum.gov.in എന്ന വെബ് സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷ, രേഖകള്‍ എന്നിവ ജില്ലാ കളക്ടറേറ്റില്‍ നവംബര്‍ 30 ന് വൈകീട്ട് 4 മണിക്കകം ലഭിക്കണം.

ഗവ. വനിത ഐ ടി ഐ യിൽ നാഷണൽ അപ്രന്റിസ്ഷിപ്പ് മേള

കേന്ദ്ര നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും സഹകരണത്തോടെ കണ്ണൂർ ആർ ഐ സെന്റർ കണ്ണൂർ ഗവ. വനിത ഐ ടി ഐ യിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള സംഘടിപ്പിച്ചു. കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസർ എൻ അജയകുമാർ ഉദ്ഘാടനം ചെയ്തു. ഗവ. വനിത ഐ ടി ഐ പ്രിൻസിപ്പൽ പി സനിൽ കുമാർ അധ്യക്ഷത വഹിച്ചു. ജൂനിയർ അപ്രന്റിസ്ഷിപ്പ് അഡൈ്വസർ ജയചന്ദ്രൻ മണക്കാട് ബോധവത്കരണ ക്ലാസെടുത്തു. കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ജീവരാജ് നമ്പ്യാർ അപ്രന്റിസ് കോൺട്രാക്ട് വിതരണം ചെയ്തു. കണ്ണൂർ ഗവ. പോളിടെക്നിക് കോളേജ് വർക് ഷോപ് സൂപ്രണ്ട് ടി രമേശൻ, മിൽമ ഫിനാൻസ് മാനേജർ എം ഭൂപേഷ് റാം, കെ വി ആർ ഡ്രീം വെഹിക്കിൾസ് എച്ച് ആർ മാനേജർ നിധിൻ മോഹൻ, കണ്ണൂർ ആർ ഐ സെന്റർ ട്രയിനിംഗ് ഓഫീസർ എ പി നൗഷാദ്, ജൂനിയർ അപ്രന്റിസ്ഷിപ്പ് അഡൈ്വസർ എ പി ഗിരീശൻ, കണ്ണൂർ വനിത ഐ ടി ഐ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ഇ കെ സുധീഷ് ബാബു, വനിത ഐ ടി ഐ സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത്കുമാർ എന്നിവർ സംസാരിച്ചു.

ഫാർമസിസ്റ്റ് ലാബ് ടെക്നീഷ്യൻ താത്കാലിക നിയമനം

പാറശ്ശാല താലൂക്ക് ആശുപത്രയിൽ എച്ച്.എം.സി. മുഖാന്തരം ഫാർമസിസ്റ്റ് ലാബ് ടെക്നീഷ്യൻ തസ്തികകളിൽ നിയമനത്തിന് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫാർമസിസ്റ്റ് തസ്തികകളിൽ കേരള സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് ഫാർമസിസ്റ്റ് കോഴ്സിൽ ഡിപ്ലോമ, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ കൗൺസിലിന്റെ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. കേരള ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡി.എം.എൽ.റ്റി. പാസായ, പാരാമെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ ഉള്ളവർക്ക് ലാബ് ടെക്നീഷ്യൻ തസ്തികയിൽ അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 21ന് 5 വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കണം. ഇന്റർവ്യൂ തീയതി ഇ-മെയിൽ, ഫോൺ വഴി അറിയിക്കും. വിവരങ്ങൾക്ക് : 9745453898.

Ads

സെക്യൂരിറ്റി ഗാർഡ് താൽക്കാലിക നിയമനം
ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ബയോഡാറ്റാ നവംബർ 21 നകം കോളേജിൽ എത്തിക്കണം. വിശദവിവരങ്ങൾക്ക്: 04862 297617, 9495276791, 8547005084

ഫിഷറീസ് ഡയറക്ടറേറ്റിൽ ഒഴിവുകൾ
ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രധാൻമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ് മാനേജർ എന്നീ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം/എംഎസ്.സി സുവോളജി/എം.എസ്.സി മറൈൻ സയൻസ്/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് ഇക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം തുടങ്ങിയവയാണ് യോഗ്യത. ഫിഷറീസ്, അക്വ കൾച്ചർ എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലകളിൽ കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. പ്രതിമാസ വേതനം – 70,000 രൂപ.

സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്‌സ് എന്നിവയിൽ ബിരുദാനന്തര ബിരുദം/ഫിഷറീസ് ഇക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം, ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ കുറഞ്ഞത് ഡിപ്ലോമ എന്നീ യോഗ്യതകൾ നിർബന്ധം. കൂടാതെ ലാർജ് സ്‌കേൽ ഡേറ്റ് പ്രൊസസിങ്, മാനേജ്‌മെന്റ് മേഖലകളിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുണ്ടാകണം. ഇരു തസ്തികകളിലേക്കും പ്രായപരിധി- 45 വയസ്.

അപേക്ഷ സമർപ്പിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡയറക്ടർ ഓഫ് ഫിഷറീസ്, ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്, ഫോർത്ത് ഫ്‌ളോർ, വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ നവംബർ 25ന് മുമ്പ് തപാലിൽ ലഭ്യമാക്കണം.

നഴ്സ് നിയമനം

ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന പാലിയേറ്റീവ് യൂണിറ്റിലേക്ക് നഴ്സ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഗവ.അംഗീകൃത നഴ്സിങ് കോഴ്സ്-ജനറൽ നഴ്സിങ്/ ബി എസ് സി നഴ്സിങ്/പോസ്റ്റ് ബി എസ് സി നഴ്സിങ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 25ന് രാവിലെ 10.30ന് സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഭാരതീയ ചകിത്സാ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാ

ചിക്ക് സെക്സർ തസ്തികയിലേക്ക് താൽക്കാലിക നിയമനം: കൂടിക്കാഴ്ച 19ന്

കണ്ണൂർ മുണ്ടയാട് മേഖലാ കോഴിവളർത്തൽ കേന്ദ്രത്തിലെ ചിക്ക് സെക്സർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി കൂടിക്കാഴ്ച നടത്തുന്നു. താത്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് സഹിതം 2022 നവംബർ 19ന് രാവിലെ 11 മണിക്ക് പഴയ ബസ്റ്റാന്റിന് സമീപത്തെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാവുക. യോഗ്യത: പൗൾട്രി ഹസ്ബൻഡറി പ്രത്യേക വിഷയമായി ലൈവ് സ്റ്റോക്ക് മാനേജ്മെന്റിൽ വി എച്ച് എസ് സി. കൂടാതെ ചിക്ക് സെക്സിംഗിൽ ഗവ. അംഗീകൃത സ്ഥാപനത്തിൽനിന്ന് കുറഞ്ഞത് അഞ്ച് മാസത്തെ പരിശീലനം ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ്.

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google