അക്കൗണ്ടന്റ് ഒഴിവ്
കുടുംബശ്രീ ജില്ലാമിഷന് കീഴിൽ പഴയന്നൂർ ബ്ലോക്കിൽ ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. പഴയന്നൂർ ബ്ലോക്കിലെ സ്ഥിര താമസക്കാരായിരിക്കണം. യോഗ്യത: ബികോം(ഫിനാൻസ് ), ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രായപരിധി 21-35 (2022 നവംബർ 1 ന് 35 വയസിൽ കൂടാൻ പാടില്ല). പ്രതിദിനവേതനം 600രൂപ. വെളളപേപ്പറിൽ ഫോട്ടോ പതിച്ച അപേക്ഷ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശ്ശൂർ – 680003 എന്ന വിലാസത്തിൽ നവംബർ 28ന് വൈകീട്ട് 5 മണിക്ക് മുൻപ് ലഭിക്കണം.
കെയര്‍ടേക്കര്‍ നിയമനം: വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം
ആലപ്പുഴ: കേപ്പിന്റെ നിയന്ത്രണത്തില്‍ പുന്നപ്രയിലുള്ള കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് മാനേജ്മന്റ്മെന്റിലെ മെന്‍സ് ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കെയര്‍ടേക്കറെ നിയമിക്കുന്നു. വിമുക്തഭടന്മാര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ ബയോഡേറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 28-ന് രാവിലെ 10 മണിക്ക് കോളജില്‍ എത്തണം. ഫോണ്‍: 0477- 2267311, 9846597311.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ കരാര്‍ നിയമനം
എറണാകുളം ജനറല്‍ ആശുപത്രി, ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഐസിഎംആര്‍ ക്യാന്‍സര്‍ രജിസ്ട്രിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതിനായി കരാർ അടിസ്ഥാനത്തില്‍ ഐസിഎംആര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിഗ്രി ഇന്‍ സോഷ്യല്‍ വര്‍ക്ക്/സോഷ്യല്‍ വര്‍ക്ക് വിത്ത് കമ്പ്യൂട്ടര്‍ എഫിഷ്യന്‍സി. ഉയര്‍ന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന). താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് നവംബര്‍ 24-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ഐസിഎംആര്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ എന്ന് ഇ-മെയില്‍ സബ്ജെക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖത്തിന് ഹാജരാകണം
എൽ.ബി.എസിൽ എൽ.ഡി. ക്ലാർക്ക്
സർക്കാർ നിയന്ത്രണത്തിൻ കീഴിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ എൽ.ഡി. ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി നവംബർ 30 ആണ്. പരീക്ഷയുടെ സിലബസ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എല്‍.ബി.എസ് സെന്ററില്‍ ഗസ്റ്റ് ലക്ചറര്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ മഞ്ചേരി കേന്ദ്രത്തിലേക്ക് ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിങ്ങ് ബിരുദം/ ഡിപ്ലോമ യോഗ്യതയും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അധ്യാപന പ്രവൃത്തി പരിചയവുമുളളവര്‍, നവംബര്‍ 21 തിങ്കളാഴ്ച രാവിലെ 11 മണിക്ക് എല്‍.ബി..എസ് സെന്ററിന്റെ കച്ചേരിപ്പടിയിലെ ഐ ജി ബി ടി യിലുളള സെന്ററില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും അതിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ 0483 2764674 എന്ന നമ്പറില്‍ ലഭിക്കും.
ഫിഷറീസ് പ്രൊജക്ട് കോ-ഓർഡിനേറ്റർ നിയമനം
ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതികളുടെഫീൽഡ് തല പ്രവർത്തനങ്ങൾക്ക് ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് കോ-ഓർഡിനേറ്ററെ നിയമിക്കുന്നു. യോഗ്യത: സംസ്ഥാന കാർഷിക സർവകലാശാല, ഫിഷറീസ് സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ബി എഫ് എസ്‌സി, അംഗീകൃത സർവ്വകലാശാലയിൽ നിന്നും അക്വാകൾച്ചറിലുള്ള പി ജി ബിരുദം/അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഫിഷറീസ് വിഷയങ്ങളിലോ സുവോളജിയിലോ ഉള്ള പി ജി ബിരുദവും സർക്കാർ സ്ഥാപനങ്ങളിലെ അക്വാകൾച്ചൾ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. നവംബർ 23ന് രാവിലെ 11 മണിക്ക് മാപ്പിളബേയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖം നടക്കും. ഫോൺ: 0497 2731081.
സ്റ്റാഫ് നഴ്സ് താത്ക്കാലിക നിയമനം
തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നവംബർ 25 വെള്ളിയാഴ്ച 11 മണിക്ക് തോളൂർ സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ 0487 2285746
Latest Jobs
-
കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഫെയർ
-
Kerala PSC Fire & Rescue Officer (Trainee) Recruitment 2025 – Apply Online | Category No: 551/2025
-
Kerala PSC Police Constable (Armed Police Battalion) Recruitment 2025 – Category No: 563/2025
-
ഇന്ത്യ റിസർവ് ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ നിയമനം
-
Walk-in Interview at Employability Centre Kozhikode – 29 December 2025
-
ഗവൺമെന്റ് ഓഫീസുകളിലെ നിയമനങ്ങൾ : December 2025
-
ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ ഒഴിവ്
-
Job Drive December 2025 at Kottarakkara | Employment Exchange & Employability Centre Kollam
-
DRDO CEPTAM-11 Recruitment 2025–26 Notification – 764 Technical Vacancies
-
ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം
-
Job Drive at Employability Centre Kollam – December 16, 2025 | Latest Job Vacancies in Kollam
-
CBSE Recruitment 2026: Apply Online for Assistant Secretary, Superintendent, Junior Assistant & Other Posts
-
OICL Administrative Officer Recruitment 2025: Apply Online for 300 AO Posts
-
Face Prep Hiring 2025 – Technical Mentor & Program Mentor Vacancies | Apply Before 23 December 2025
-
PGT Computer Science (AI) – Job Vacancy at Indian School, Sur, Oman (Apply Before 20 Dec 2025)

