ഗവ. ഓഫീസുകളിലെ നിയമനങ്ങൾ – 18 November 2022

0
1143
പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയിൽ മാനേജർ

ഫിഷറീസ് ഡയറക്ടറേറ്റിൽ, പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന (PMSY) പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റ് (SPU) ലേക്കായി സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡേറ്റാ കം എം. ഐ.എസ് തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മുമ്പ് അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (SPM) - ഒഴിവുകളുടെ എണ്ണം : 1, പ്രതിമാസ വേതനം 70,000 രൂപ. യോഗ്യത (നിർബന്ധം) - ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം /എം.എസ്.സി. സുവോളജി/ എം.എസ്.സി. മറൈൻ സയൻസ്/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് എക്ണോമിക്‌സിൽ ബിരുദാനന്തര ബിരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം / ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം.

അഭിലക്ഷണീയ യോഗ്യതകൾ : (i) മേൽ പറഞ്ഞ യോഗ്യതകളിൽ ഡോക്ടറേറ്റ് (ii) മാനേജ്‌മെന്റിൽ ബിരുദം. അഗ്രി ബിസിനസ് മാനേജ്‌മെന്റിനു മുൻഗണന (iii) ഇൻഫർമേഷൻ ടെക്‌നോളജി (IT)/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ പരിജ്ഞാനം.

പ്രവൃത്തി പരിചയം (നിർബന്ധം) - ഫിഷറീസ്, അക്വാകൾച്ചർ എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ കുറഞ്ഞത് ഏഴു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 45 കവിയാൻ പാടില്ല.

സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ്. മാനേജർ - ഒഴിവുകളുടെ എണ്ണം 1. പ്രതിമാസ വേതനം 40,000 രൂപ.

യോഗ്യത (നിർബന്ധം) – (1) സ്റ്റാറ്റിസ്റ്റിക്‌സ് / മാത്തമാറ്റിക്‌സ് എന്നിവയിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് എക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം (2) ഇൻഫർമേഷൻ ടെക്‌നോളജി / (IT) /കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ എന്നിവയിൽ കുറഞ്ഞത് ഡിപ്ലോമ എങ്കിലും.

പ്രവൃത്തിപരിചയം (നിർബന്ധം) : ലാർജ് സെയിൽ ഡേറ്റ പ്രോസസ്സിങ്, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 45 കഴിയാൻ പാടില്ല.

അപേക്ഷ സമർപ്പിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തേണ്ടതും, അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 'Director of Fisheries, Directorate of Fisheries, IV Floor, Vikas Bhavan, Thiruvananthapuram – 695 033, എന്ന വിലാസത്തിൽ നവംബർ 25ന് മുമ്പ് തപാലിൽ ലഭ്യമാക്കണം.
ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്) വാക്ക്-ഇൻ-ഇന്റർവ്യൂ

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്) തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതകൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 28 ന് രാവിലെ 10.30 ന് തൃശ്ശൂർ രാമവർമപുരം വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

എം.എസ്.ഡബ്ല്യൂ/ സൈക്കോളജി, സോഷ്യോളജി വിഷയങ്ങളിലെ പി.ജി എന്നിവയാണ് യോഗ്യത. 25 നും 45 നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസ വേതനം - 22500. കൂടുതൽവിവരങ്ങൾക്ക് : www.keralasamakhya.org, ഇ-മെയിൽ: keralasamakhya@gmail.com, ഫോൺ: 0471- 2348666.
ഡെമോൺസ്‌ട്രേറ്റർ നിയമനം

കണ്ണൂർ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് പ്രൊഡക്ഷൻ വിഭാഗത്തിൽ താൽക്കാലിക ഡെമോൺസ്‌ട്രേറ്ററെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത മൂന്ന് വർഷ ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ/ഡിഗ്രിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. അഭിമുഖം നവംബർ 21ന് രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ. ഫോൺ: 0497 2706904, 9995025076.
ഫിഷറി ഗാർഡ് നിയമനം

അഞ്ചരക്കണ്ടി പുഴയിൽ ജല ആവാസ വ്യവസ്ഥയിൽ സമഗ്ര മത്സ്യസംരക്ഷണം പദ്ധതി 2022-25 ഫീൽഡ്തല പ്രവർത്തനങ്ങൾക്കായി താൽക്കാലികാടിസ്ഥാനത്തിൽ ഫിഷറി ഗാർഡുകളെ നിയമിക്കുന്നു. വി എച്ച് എസ് ഇ ഫിഷറീസ് സയൻസ്/എച്ച് എസ് ഇ, സ്രാങ്ക് ലൈസൻസ് എന്നിവയാണ് യോഗ്യത. മത്സ്യത്തൊഴിലാളി കുടുംബത്തിലുള്ളവർക്ക് മുൻഗണന.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മാപ്പിള ബേയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നവംബർ 23ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2731081.
സഖി വൺസ്റ്റോപ്പ് സെന്ററിൽ ഒഴിവുകൾ

വനിത ശിശുവികസന വകുപ്പിനു കീഴിൽ ഇടുക്കി പൈനാവിൽ പ്രവർത്തിക്കുന്ന സഖി വൺസ്റ്റോപ്പ് സെന്ററിലേക്ക് വിവിധ തസ്തികകളിൽ ഒരു വർഷത്തേക്ക് താത്കാലിക നിയമനത്തിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

കേസ് വർക്കർ തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട്. യോഗ്യത – സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ വർക്ക് എന്നിവയിലെ ബിരുദാനന്തര ബിരുദം/ നിയമ ബിരുദം. പ്രവൃത്തിപരിചയം അഭിലഷണീയം. സൗജന്യ താമസസൗകര്യം ഉണ്ടായിരിക്കും. ഹോണറേറിയം 15,000 രൂപ.

ഐ.ടി. സ്റ്റാഫ് തസ്തികയിൽ ഒരു ഒഴിവുണ്ട്. ഇൻഫർമേഷൻ ടെക്‌നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ/ബിരുദം/ഡാറ്റാ മാനേജ്‌മെന്റ്, ഡസ്‌ക് ടോപ്പ് പ്രോസസ്സിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ കോൺഫറൻസിംഗ് എന്നീ മേഖലകളിൽ സർക്കാർ അർധസർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുണ്ടാകണം. ഹോണറേറിയം- 12,000 രൂപ.

മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട്. എഴുത്തും വായനയും അറിയുന്ന ഹോസ്റ്റൽ/ അംഗീകൃത സ്ഥാപനങ്ങളിൽ കൂക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റൻഡർ എന്നിവയിലെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും. ഹോണറേറിയം 8,000 രൂപ.

ഈ മൂന്നു തസ്തികകളിലും പ്രായം 01.01.2022ന് 25 വയസ് പൂർത്തിയായിരിക്കണം. 40 വയസ് കവിയരുത്.

സെക്യൂരിറ്റി ഒഴിവിലേക്ക് 30നും 50നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2 ഒഴിവുകളുണ്ട്. യോഗ്യത - സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരായി ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഹോണറേറിയം. 8,000 രൂപ.

യോഗ്യതയുള്ളവർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉൾപ്പെടെ അപേക്ഷകൾ 23ന് വൈകിട്ട് അഞ്ചിന് മുമ്പ് വനിത സംരക്ഷണ ഓഫിസർ, മിനി സിവിൽ സ്റ്റേഷൻ, തൊടുപുഴ എന്ന വിലാസത്തിൽ ലഭ്യമാക്കണം. കവറിനു പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് എഴുതണം. കൂടുതൽ വിവരങ്ങൾക്ക്: 04862 221722, 8281999056.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.