ഗസ്റ്റ് ഇൻസ്ട്രക്ടർ, ലാബ് ടെക്നീഷ്യന്‍, ഗസ്റ്റ് ലക്ചറർ ഒഴിവുകൾ

0
403

ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ

ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ
കാസർകോട് ഗവ. ഐ.ടി.ഐ.യിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), മെക്കാനിക്ക് ഡീസൽ എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ ഒക്‌ടോബർ നാല് രാവിലെ 10 മണിക്ക് നടത്തുന്നു. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമ/ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എൻ.ടി.സി/ഒരുവർഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എൻ.എ.സി. ഫോൺ: 04994256440

ലാബ് ടെക്നീഷ്യന്‍ കൂടിക്കാഴ്ച അഞ്ചിന്

പാലക്കാട് കാലിവസന്ത നിര്‍മ്മാര്‍ജ്ജന പദ്ധതി കാര്യാലയത്തിലെ എന്‍.പി.ആര്‍.ഇ മാക്സി എലീസ ലബോറട്ടറിയിലെ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് ജോയിന്റ് ഡയറക്ടറുടെ ചേമ്പറില്‍ ഒക്ടോബര്‍ അഞ്ചിന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. ബയോടെക്നോളജിയില്‍ ബിരുദാനന്തര ബിരുദം, വെറ്ററിനറി ലബോറട്ടറിയില്‍ എലിസ ടെസ്റ്റില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത. ദിവസവേതനം 750 രൂപ. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും മറ്റ് അനുബന്ധ രേഖകളും സഹിതം അന്നേ ദിവസം എത്തണമെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2520626.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

ചിറ്റൂര്‍ ഗവ.കോളേജില്‍ മലയാളം, സംസ്‌കൃതം വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കും നെറ്റ് യോഗ്യത ഉള്ളവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 2021 ഒക്ടോബര്‍ ആറിന് രാവിലെ (10.30 ന് മലയാളം വിഭാഗത്തിലും, ഉച്ചയ്ക്ക്് 2.30 ന് സംസ്‌കൃതം) എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

താത്ക്കാലിക അധ്യാപക നിയമനം

മലപ്പുറം ഗവ.കോളജ് ക്യാമ്പസിലെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മലയാളം ലക്ചറര്‍, ലൈബ്രറിയേന്‍ ഗ്രേഡ് 4 തസ്തികകളില്‍ നിയമനം നടത്തുന്നു. മലയാളം ലക്ചറര്‍ തസ്തികയിലേക്ക് എം.എ മലയാളം, നെറ്റ് /പി.എച്ച്.ഡിയാണ് യോഗ്യത. ലൈബ്രറിയേന്‍ തസ്തികയിലേക്ക് ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രററി സയന്‍സ്/ബാച്ച്‌ലര്‍ ഡിഗ്രി ഇന്‍ ലൈബ്രററി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സാണ് യോഗ്യത. താത്പര്യമുള്ളവര്‍ 2021 ഒക്‌ടോബര്‍ നാലിന് രാവിലെ 10ന് കോളജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2959175.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.