കൗണ്‍സലര്‍, പോളിടെക്നിക്ക് ഗസ്റ്റ് അധ്യാപക ഒഴിവുകൾ

0
383

കൗണ്‍സലര്‍ ഒഴിവ്

ആലപ്പുഴ: വനിതാ- ശിശു വികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള മായിത്തറ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലും ഗവണ്‍മെന്റ് ഒബ്‌സര്‍വേഷന്‍ ഹോമിലും കൗണ്‍സലറെ നിയമിക്കുന്നു.

കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തക്കോണ് നിയമനം. പ്രതിമാസം 21,850 രൂപ ഓണറേറിയം ലഭിക്കും. രണ്ട് ഒഴിവുകളാണുള്ളത്.

സെക്കോളജിയിലോ സോഷ്യല്‍ വര്‍ക്കിലോ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരെയാണ് പരിഗണിക്കുന്നത്. കൗണ്‍സലിംഗ് രംഗത്ത് മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം 25നും 40നും മധ്യേ .

യോഗ്യരായവര്‍ ബയോഡേറ്റയും യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുന്ന അപേക്ഷ 2021 ഒക്ടോബര്‍ 15ന് വൈകുന്നേരം അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്റ് സ്‌ക്വയര്‍, ആലപ്പുഴ 688001 എന്ന വിലാസത്തില്‍ അയക്കണം. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍: 0477 2241644.

അടൂര്‍ പോളിടെക്‌നിക്ക് കോളജില്‍ ഗസ്റ്റ് അധ്യാപക നിയമനം

അടൂര്‍ ഗവ. പോളിടെക്‌നിക്ക് കോളജില്‍ ആര്‍ക്കിടെക്ചര്‍, പോളിമര്‍ ടെക്നോളജി, മെക്കാനിക്കല്‍ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ – ഒന്ന്, ട്രേഡ്‌സ്മാന്‍ – രണ്ട്, പോളിമര്‍ ടെക്നോളജി വിഭാഗത്തില്‍ ഡമോണ്‍സ്‌ട്രേറ്റര്‍- രണ്ട്, ട്രേഡ്‌സ്മാന്‍ – രണ്ട്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ (ഹൈഡ്രോളിക്‌സ്) – ഒന്ന്, ട്രേഡ്‌സ്മാന്‍ (ഓട്ടോമൊബൈല്‍) -ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2021 ഒക്ടോബര്‍ ആറിന് രാവിലെ 9.30ന് കോളജിൽ ഹാജരാകണം.

10നാണ് അഭിമുഖം. ഡിപ്ലോമയാണ് ഡമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്കുള്ള കുറഞ്ഞ വിദ്യാഭ്യസ യോഗ്യത. ഐ.റ്റി.ഐ തത്തുല്യ യോഗ്യതയാണ് ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ എന്നീ തസ്തികകളിലേക്കുള്ള വിദ്യാഭ്യസ യോഗ്യത. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04734231776, 9400006424.

Leave a Reply