കേരളാ ഹോംഗാര്‍ഡ്‌സ് തെരഞ്ഞെടുപ്പ്

0
315
Ads

ഇടുക്കി ജില്ലയില്‍ നിലവിലുള്ള ഒഴിവുകളിലേയ്ക്കും, ഭാവിയില്‍ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേയ്ക്കും പുരുഷ വനിത ഹോം ഗാര്‍ഡുകളെ തെരഞ്ഞെടുക്കുന്നു.

അടിസ്ഥാന യോഗ്യത ആര്‍മി, നേവി, എയര്‍ ഫോഴ്‌സ്, പാരാമിലിട്ടറി തുടങ്ങിയ സൈനിക അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫോറസ്റ്റ്, എക്‌സൈസ്, ജയില്‍, ഫയര്‍ഫോഴ്‌സ് തുടങ്ങിയ സംസ്ഥാന സര്‍വ്വീസുകളില്‍ നിന്നും വിരമിച്ച സേനാംഗമായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത : എസ് എസ് എല്‍ സി (എസ് എസ് എല്‍ സി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ 7-ാം ക്ലാസ്സുകാരെ പരിഗണിക്കും) യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കായികക്ഷമത പരിശോധനയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. (കായികക്ഷമത പരിശോധനയുടെ തിയ്യതി പിന്നീട് അറിയിക്കും) (100 മീറ്റര്‍ ദൂരം 16 സെക്കന്റിനുള്ളില്‍ ഓടി എത്തുക. 3 കിലോമീറ്റര്‍ ദൂരം 30 മിനിറ്റിനുള്ളില്‍ നടന്ന് എത്തുക) പ്രായം കുറഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനത്തില്‍ മുന്‍ഗണന ലഭിക്കും.

തെരഞ്ഞെടുക്കുന്നവര്‍ക്ക് യൂണിഫോം വാങ്ങുന്നതിന് 3000/ രൂപ വീതം നല്‍കും. കൂടാതെ ജോലിചെയ്യുന്ന ദിവസം 780/ രൂപ നിരക്കില്‍ വേതനം നല്‍കും. താല്‍പര്യമുളളവര്‍ ജൂലൈ 30 നകം പ്രവര്‍ത്തി സമയങ്ങളില്‍ ഇടുക്കി ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ് 2 എണ്ണം. ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്റെ അല്ലെങ്കില്‍ മുന്‍ സേവനം തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രായം, മേല്‍വിലാസം എന്നിവ സംബന്ധിച്ച രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജൂലൈ 30 വൈകിട്ട് 5 മണി.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിന്റെ മാത്യകയ്ക്കും ഇടുക്കി ജില്ലാ ഫയര്‍ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍ 9497920164

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google