കേരളത്തിലെ ജോലി ഒഴിവുകൾ – 3 Feb 2023

0
887

താത്കാലിക നിയമനം
എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കമ്പ്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഫെബ്രുവരി എട്ടിന് മോഡല്‍ എഞ്ചീനിയറിംഗ് കോളേജില്‍ രാവിലെ 10-ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി(അസലും, പകര്‍പ്പും) ഹാജരാകണം. വിശദവിവരങ്ങള്‍ കോളജ് വെബ് സൈറ്റില്‍ www.mec.ac.in ലഭ്യമാണ്.

ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി; പട്ടികവര്‍ഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ എറണാകുളം ജില്ലയിലെ വിവിധ ഓഫീസുകളില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2022 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും, 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. ഉദ്യോഗാര്‍ത്ഥികളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10000 രൂപ ഓണറേറിയം നല്‍കും. നിയമനം അപ്രന്റീസ്ഷിപ്പ് ആക്ട് അനുസരിച്ചുളള നിയമനങ്ങള്‍ക്ക് വിധേയവും തികച്ചും താത്കാലികവും പരമാവധി ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കും.

പട്ടികവര്‍ഗ വികസന വകുപ്പിന്റെ ജില്ലാ ഓഫീസറുടെ കീഴില്‍ നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷാ ഫോറങ്ങള്‍ മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, ആലുവ/ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

കോട്ടത്തറ ഗവ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.പി.ടി അല്ലെങ്കില്‍ ഫിസിയോതെറാപ്പിയില്‍ ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 18 നും 36 നും മദ്ധ്യേ. താത്പര്യമുള്ളവര്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് മൂന്നിനകം യോഗ്യത, പ്രായം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ആദിവാസി മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 8129543698, 9446031336

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മംഗലം ഐ.ടി.ഐയില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (സര്‍വ്വേയര്‍) തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. മൂന്ന് വര്‍ഷത്തെ സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. താത്്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഫെബ്രുവരി ആറിന് രാവിലെ 11 ന് കോഴിക്കോട് എലത്തൂര്‍ ഐ.ടി.ഐയില്‍ (റെയില്‍വേ സ്റ്റേഷന്‍ സമീപം) നടക്കുന്ന അഭിമുഖത്തിന് നേരിട്ട് എത്തണമെന്ന് ഉത്തരമേഖലാ ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍ – 0495 -2371451, 0495-2461889

ആപ്താമിത്രാ സ്‌കീം വോളണ്ടിയര്‍മാരുടെ സെലക്ഷന്‍
നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്- അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ച് ആപ്താമിത്രാ സ്‌കീമിലേക്ക് 18 നും 40നും ഇടയിലുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നു. ആപത്ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അടിയന്തിര സേവനം നല്‍കുന്നതിനാണ് ആപ്താമിത്ര വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കുന്ന വോളണ്ടിയര്‍മാര്‍ക്ക് 12 ദിവസത്തെ പരിശീലനം അഗ്നിരക്ഷാ നിലയങ്ങളില്‍ നല്‍കും. പരിശീലന കാലയളവ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രം ‘പ്രചോദന സഹായം’ എന്ന നിലയില്‍ 2400 രൂപ അനുവദിക്കും. കൂടാതെ യൂണിഫോം, 9000 രൂപ വിലമതിക്കുന്ന അടിയന്തിര പ്രവര്‍ത്തന കിറ്റ് എന്നിവ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി നല്‍കും.

പ്രായം – 18-40 ( എക്സ് ആര്‍മി ഓഫീസര്‍, വിരമിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, സിവില്‍ എഞ്ചിനീയര്‍ എന്നിവര്‍ക്ക് മാത്രം പ്രായപരിധിയില്‍ ഇളവുണ്ട്).
വിദ്യാഭ്യാസ യോഗ്യത – ഏറ്റവും കുറഞ്ഞത് ഏഴാം ക്ലാസ.് ഫെബ്രുവരി 16 ന് അടുത്തുള്ള അഗ്നിരക്ഷാ നിലയങ്ങളില്‍ പേര് നല്‍കി രജിസ്റ്റര്‍ ചെയ്യാം.

പത്തനംതിട്ട -04682-222001, അടൂര്‍ – 04734-229100, തിരുവല്ല – 0469-2600101, റാന്നി – 04735 224101, സീതത്തോട് -04735 258101, കോന്നി – 04682-245300.

ഇലക്ട്രീഷന്‍ നിയമനം: കൂടിക്കാഴ്ച 13 ന്

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍ തസ്തിയില്‍ താത്ക്കാലിക നിയമന കൂടിക്കാഴ്ച നടത്തുന്നു. ഫെബ്രുവരി 13 ന് രാവിലെ 10.30 ന് എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യത, ഇലക്ട്രീഷ്യന്‍ ട്രേഡിന് തുല്യമായ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്, കെ.എസ്.ഇ.എല്‍.ബി നല്‍കുന്ന പെര്‍മിറ്റ്/വയര്‍മാന്‍ കോംപറ്റന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള രണ്ട് വര്‍ഷത്തെ പ്രവ്യത്തി പരിചയം നിര്‍ബന്ധം. മണ്ണാര്‍ക്കാട് താലൂക്ക് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവ്യത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി അഭിമുഖത്തിന് നേരിട്ട് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ -04924 224549

ഓഫീസ് മാനേജ്മെന്റ് ട്രയിനി : അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് ക്ലറിക്കല്‍ തസ്തികയില്‍ പരിശീലനം നല്‍കുന്നതിനായി ഓഫീസ് മാനേജ്മെന്റ് ട്രയിനികളായി തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സ്ഥിര താമസക്കാരും, എസ്.എസ്.എല്‍.സി പാസായവരുമായിരിക്കണം.

01/01/2022 ല്‍ 18 വയസ് പൂര്‍ത്തിയായവരും 01/01/2022 ല്‍ 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ്മാര്‍ക്കായി ലഭിക്കും. ഉദ്യോഗാര്‍ഥികളുടെ വാര്‍ഷിക വരുമാനം 100000 (ഒരു ലക്ഷം രൂപ) രൂപയില്‍ കവിയരുത്. (കുടുംബനാഥന്റെ/ സംരക്ഷകന്റെ് വരുമാനം) സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്.

നിയമനം താല്‍കാലികവും, ഒരു വര്‍ഷത്തേക്ക് മാത്രവുമായിരിക്കും. അപേക്ഷാ ഫോം റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഒരു തവണ പരിശീലനം നേടിയവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. ഫോണ്‍ – 0473 5 227 703.

ഗസ്റ്റ് ലക്ചറർ
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഇക്കണോമിക്‌സ് ഗസ്റ്റ് ലക്ചറർ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഇക്കണോമിക്‌സിൽ ബിരുദാനന്ത ബിരുദം (യു.ജി.സി നെറ്റ് ഉള്ളവർക്ക് മുൻഗണന). പ്രായപരിധി 21-41.

താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി ആറിനു രാവിലെ 11 നു കോളേജിൽ ഹാജരാകണം.

കമ്പനി സെക്രട്ടറി ഒഴിവ്
ആലപ്പുഴ ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിലേക്ക് കമ്പനി സെക്രട്ടറി തസ്തികയിൽ ജനറൽ വിഭാഗത്തിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അംഗത്വം, ഐ.സി.എം.എ-യിൽ ഇന്റർമീഡിയറ്റ്/ഫൈനൽ ലെവൽ. രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും വേണം. ശമ്പളം 60,000 പ്രായപരിധി 2022 ജനുവരി 1 ന് 41 വയസ് കഴിയാൻ പാടില്ല.

ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 9 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

അസിസ്റ്റന്റ് മാനേജർ ഒഴിവ്
കൊല്ലം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ (മൈൻസ്) തസ്തികയിൽ ജനറൽ വിഭാഗത്തിൽ സംവരണം ചെയ്തിരിക്കുന്ന ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: ഡിഗ്രി/ ഡിപ്ലോമ ഇൻ മൈനിംഗ്/ സിവിൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ്. മൈൻസ് മാനേജർ സർട്ടിഫിക്കറ്റ് (മെറ്റലിഫെറസ് മൈൻസ്) ശമ്പള സ്‌കെയിൽ പ്രതിമാസം 25,000 രൂപ. പ്രായപരിധി 2023 ജനുവരി 1 ന് 41 വയസ് കവിയാൻ പാടില്ല. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 7 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

മോഹിനിയാട്ടം അദ്ധ്യാപക ഒഴിവ്
സാംസ്‌കാരിക വകുപ്പിന് കീഴിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ ഒരു മോഹിനയാട്ടം അദ്ധ്യാപകന്റെ/ അദ്ധ്യാപികയുടെ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കേരള കലാമണ്ഡലത്തിൽ നിന്നും മോഹിനിയാട്ടത്തിൽ ബിരുദം നേടിയവർ, പി ജി ഫൈനാർട്‌സിൽ യോഗ്യതയുള്ളവർ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ‘എ’ ഗ്രേഡ്, ‘ബി’ ഗ്രേഡ് ആർട്ടിസ്റ്റുകൾക്കും, സ്‌കോളർഷിപ്പ് ജേതാക്കൾക്കും മുൻഗണന. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പും ബയോഡേറ്റയും സഹിതം ‘സെക്രട്ടറി’, ഗുരു ഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ് – 695 013 എന്ന വിലാസത്തിലോ, secretaryggng@gmail.com എന്ന മെയിൽ ID ലേക്കോ അപേക്ഷകൾ അയക്കാം. ഫെബ്രുവരി 14 വൈകിട്ട് 4 മണിക്കുമുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2364 771.

കണക്ക് ലക്ചറർ ഒഴിവ്
നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിൽ ഒഴിവുള്ള മാത്തമാറ്റിക്സ് ലക്ചറർ തസ്തികയിലേക്ക് നിയമനത്തിന് ഫെബ്രുവരി 6ന് രാവിലെ 11ന് കോളജിൽ കൂടിക്കാഴ്ച നടത്തും.

യോഗ്യത: എം.എസ്.സിയും നെറ്റും/എം.എസ്.സിയും എം.ഫില്ലും/എം.എസ്.സിയും എം.എഡും/എം.എസ്.സിയും ബി.എഡും. ഉയർന്ന യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് മുൻഗണനയുണ്ട്. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റാ എന്നിവ സഹിതം നേരിൽ ഹാജരാകണം.

ലാബ് അസിസ്റ്റന്റ് ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിലെ ലാബ് അസിസ്റ്റന്റ് തസ്തികയിൽ മൂന്ന് താൽക്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 15 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 – 41. നിയമാനുസൃത വയസിളവ് അനുവദിക്കും. വിദ്യാഭ്യാസ യോഗ്യത – പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. സയൻസ്, അഗ്രിക്കൾച്ചർ, ഫിഷറീസ് വിഷയങ്ങളിൽ ലബോറട്ടറി ജോലിയിൽ രണ്ട് വർഷം പ്രവൃത്തി പരിചയം. കൂടുതൽ വിവരങ്ങൾക്ക് 0484 2422458

വാക്ക്-ഇൻ-ഇന്റർവ്യൂ

തൃപ്പൂണിത്തുറ, ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുള്ള തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.രണ്ട് വനിത, അഞ്ച് പുരുഷന്‍ തസ്തികയിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത എസ്.എസ്.എല്‍.സി, ഡിഎഎംഇയില്‍ നിന്നുളള ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്. പ്രവൃത്തിപരിചയം അഭിലഷണീയം.

നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ആറിന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കണം.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ 0484 2777489, 2776043 നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നോ അറിയാം. പ്രായപരിധി 50 വയസ്സ് വരെ.

Private Jobs in Kerala

img 20230203 wa0001912144597736278957
img 20230203 wa00026663385481847697253
Sales Executive Vacancies
screenshot 20230203 203252 instagram6679649559512425328

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.