അങ്കണവാടി ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു – Anganawadi Helper

0
1252
Ads

ആലപ്പുഴ മാവേലിക്കര ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള തഴക്കര പഞ്ചായത്തില്‍  അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ നിലവിലുള്ള എന്‍.സി.എ. ഒഴിവുകളില്‍ തിരഞ്ഞെടുക്കുന്നതിന് പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള  മുസ്ലിം, ലാറ്റിന്‍ കാത്തലിക്, ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 18-46 വയസ്സ്. അപേക്ഷകര്‍ പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം. താല്പര്യമുള്ളവര്‍ 2024 മാര്‍ച്ച് 4ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി  മാവേലിക്കര ഐ.സി.ഡി.എസ് ഓഫീസില്‍ അപേക്ഷകള്‍ നല്‍കുക. വിവരങ്ങള്‍ക്ക്: 0479 2342046.