ഹോം ഗാർഡ് റിക്രൂട്ട്മെന്‍റ്

0
348
Ads

കേരള ഹോംഗാർഡ്സ് എറണാകുളം ജില്ലയിലെ നിലവിലുള്ള ഹോം ഗാർഡുകളുടെ ഒഴിവുകൾ നികത്തുന്നതിന്‍റെ ഭാഗമായി യോഗ്യതാ പരിശോധനയും കായിക ക്ഷമത പരീക്ഷയും നടത്തുന്നു. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 2022 ഒക്ടോബര്‍ 31- ന് മുമ്പായി ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

ആർമി, നേവി, എയർ ഫോഴ്സ്, പാരാമിലിട്ടറി തുടങ്ങിയ സൈനിക അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, ഫോറസ്റ്റ്, എക്സൈസ്, ജയിൽ മുതലായ സംസ്ഥാന യൂണിഫോം സർവ്വീസുകളിൽ നിന്നും റിട്ടയർ ചെയ്ത 35 നും 58 വയസ്സിനുമിടയിൽ പ്രായമുള്ള 10-ാം ക്ലാസ് പാസ്സായിട്ടുള്ള പുരുഷന്മാർക്കും, വനിതകൾക്കും അപേക്ഷിക്കാം. 10-ാം ക്ലാസ് പാസ്സായവരുടെ അഭാവത്തിൽ 7-ാം ക്ലാസ്സുകാരെയും പരിഗണിക്കും.

ഏതെങ്കിലും സർക്കാർ സർവ്വീസിൽ ജോലിയുള്ളവർ അപേക്ഷിക്കാൻ യോഗ്യരല്ല. ഹോംഗാർഡ്സിൽ അംഗമായി ചേരാൻ കായികക്ഷമത ശാരീരിക ക്ഷമത ടെസ്റ്റുകൾ വിജയിക്കണം. പ്രതിദിനം 780 രൂപ വേതനം ലഭിക്കും. കൂടുതൽ വിവരങ്ങൾ, അപേക്ഷ ഫോറത്തിന്‍റെ മാതൃക എന്നിവ എറണാകുളം ഗാന്ധിനഗറിലുള്ള ജില്ലാ ഫയർ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ 9497920154.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google