കണ്ടിജന്റ് വര്‍ക്കർ, കുക്ക്, സ്വീപ്പര്‍ ഒഴിവ്

0
312
Ads

ആരോഗ്യ വകുപ്പിന് കീഴിലുളള വെക്ടര്‍ കണ്ട്രോള്‍ യൂണിറ്റിന്റെ നേത്യത്വത്തില്‍ ഇടുക്കി ജില്ലയിലെ മുനിസിപ്പല്‍ മേഖലയില്‍ കൊതുകുജന്യ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ടിജന്‍് വര്‍ക്കര്‍മാരെ നിയമിക്കും.
ദിവസ വേതനാടിസ്ഥാനത്തില്‍ ദിവസം 675 രൂപയ്ക്ക് 90 ദിവസത്തേക്കാണ് നിയമനം. 2023 ജൂലൈ 3 ന് രാവിലേ 10 ന് കുയിലിമല സിവില്‍ സ്റ്റേഷനിലുളള ജില്ല മെഡിക്കല്‍ ഓഫീസിലാണ് ഇന്റര്‍വ്യു.

എസ്.എസ്.എല്‍.സി യോഗ്യതയും 18 നും 45 നും ഇടക്ക് പ്രായമുളള തൊഴില്‍ ചെയ്യുന്നതിന് കായികക്ഷമതയുളളവര്‍ക്ക് ഇന്റര്‍വൃൂവില്‍ പങ്കെടുക്കാം. കട്ടപ്പന, തൊടുപുഴ മുനിസിപ്പല്‍ എരിയയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ അസ്സല്‍ സഹിതം ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 294971.

കുക്ക്, സ്വീപ്പര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴില്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നിലവില്‍ ഒഴിവുളള കുക്ക്, സ്വീപ്പര്‍ (ഒന്ന് വീതം) തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുമുളള ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മറ്റ് അനുബന്ധ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 2023 ജൂണ്‍ 24 ന് അഞ്ച് മണിക്ക് മുമ്പായി ജില്ലാ സ്‌പോര്‍ട്‌സ ്കൗണ്‍സില്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: :9496184765, 04862-232499.