എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 22ന് വിവിധ ജോലികള്‍ക്കുള്ള അഭിമുഖം – Employability Centre Kasaragod

0
1143
Thiruvananthapuram Employability Centre
Ads

കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ 2024 ഫെബ്രുവരി 22ന് കാസര്‍കോട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമായ സ്‌പെക്ട്രം ടെക്‌നോ പ്രൊഡക്റ്റിലേക്ക് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു.

  • ബ്രാഞ്ച് മാനേജര്‍,
  • പ്രൊജക്റ്റ് മാനേജര്‍,
  • ടെക്‌നിക്കല്‍ എഞ്ചിനിയര്‍,
  • ടെക്‌നിക്കല്‍ എഞ്ചിനിയര്‍ (ട്രെയിനി),
  • ഇന്‍സ്റ്റാലേഷന്‍ അസിസ്റ്റന്റ്,
  • കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലായി ആകെ 40 ഒഴിവുകളാണുള്ളത്.

ബ്രാഞ്ച് മാനേജര്‍ ജോലിയിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി, അല്ലെങ്കില്‍ ബിടെക്, ഡിപ്ലോമ സ്‌കില്‍ ഇന്‍ മാനേജിങ് ആന്റ് ഇന്‍ പബ്ലിക് റിലേഷന്‍സ് യോഗ്യതയുള്ള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള, 35 വയസ്സിന് താഴെയുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി, ബിടെക്, അല്ലെങ്കില്‍ ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള 35 വയസ്സിന് താഴെയുള്ള പുരുഷന്മാര്‍ക്ക് പ്രൊജക്റ്റ് മാനേജര്‍ തസ്തികയില്‍ അപേക്ഷിക്കാം.

ഡിപ്ലോമ ഇന്‍  ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് ഓര്‍ ഐ.ടി.ഐ യോഗ്യതയുള്ള, ഒരു വര്‍ഷം പ്രവൃത്തി പരിചയമുള്ള, 28 വയസ്സിന് താഴെയുള്ള പുരുഷന്മാര്‍ക്ക് ടെക്‌നിക്കല്‍ എഞ്ചിനിയര്‍, ടെക്‌നിക്കല്‍ എഞ്ചിനിയര്‍ (ട്രെയിനി) എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പ്ലസ് ടുവാണ് ഇന്‍സ്റ്റാലേഷന്‍ അസിസ്റ്റന്റിന്റെ വിദ്യാഭ്യാസ യോഗ്യത.

25 വയസ്സിന് താഴെയുള്ള ജോലിപരിചയമില്ലാത്തവരും പരിചയമുള്ളവരുമായ പുരുഷന്മാര്‍ക്ക് ജോലിക്ക് വേണ്ടി അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയുള്ള 25 വയസ്സിന് താഴെയുള്ള പുരുഷന്മാര്‍ക്ക് കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് ജോലിക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്. സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസില്‍  വെച്ച് രാവിലെ 10 മണിക്കാണ്  അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്കായി – 9207155700 , 04994-255582.

Ads