കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ 2024 ഫെബ്രുവരി 22ന് കാസര്‍കോട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമായ സ്പെക്ട്രം ടെക്നോ പ്രൊഡക്റ്റിലേക്ക് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു.
- ബ്രാഞ്ച് മാനേജര്‍,
- പ്രൊജക്റ്റ് മാനേജര്‍,
- ടെക്നിക്കല്‍ എഞ്ചിനിയര്‍,
- ടെക്നിക്കല്‍ എഞ്ചിനിയര്‍ (ട്രെയിനി),
- ഇന്സ്റ്റാലേഷന് അസിസ്റ്റന്റ്,
- കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലായി ആകെ 40 ഒഴിവുകളാണുള്ളത്.
ബ്രാഞ്ച് മാനേജര്‍ ജോലിയിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി, അല്ലെങ്കില്‍ ബിടെക്, ഡിപ്ലോമ സ്കില്‍ ഇന്‍ മാനേജിങ് ആന്റ് ഇന്‍ പബ്ലിക് റിലേഷന്‍സ് യോഗ്യതയുള്ള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള, 35 വയസ്സിന് താഴെയുള്ള പുരുഷന്മാര്ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി, ബിടെക്, അല്ലെങ്കില്‍ ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള 35 വയസ്സിന് താഴെയുള്ള പുരുഷന്മാര്ക്ക് പ്രൊജക്റ്റ് മാനേജര്‍ തസ്തികയില്‍ അപേക്ഷിക്കാം.
ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്സ് ഓര് ഐ.ടി.ഐ യോഗ്യതയുള്ള, ഒരു വര്‍ഷം പ്രവൃത്തി പരിചയമുള്ള, 28 വയസ്സിന് താഴെയുള്ള പുരുഷന്മാര്ക്ക് ടെക്നിക്കല്‍ എഞ്ചിനിയര്‍, ടെക്നിക്കല്‍ എഞ്ചിനിയര്‍ (ട്രെയിനി) എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പ്ലസ് ടുവാണ് ഇന്സ്റ്റാലേഷന് അസിസ്റ്റന്റിന്റെ വിദ്യാഭ്യാസ യോഗ്യത.
25 വയസ്സിന് താഴെയുള്ള ജോലിപരിചയമില്ലാത്തവരും പരിചയമുള്ളവരുമായ പുരുഷന്മാര്ക്ക് ജോലിക്ക് വേണ്ടി അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയുള്ള 25 വയസ്സിന് താഴെയുള്ള പുരുഷന്മാര്ക്ക് കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് ജോലിക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്. സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസില്‍ വെച്ച് രാവിലെ 10 മണിക്കാണ് അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്കായി – 9207155700 , 04994-255582.
Latest Jobs
-
KSRTC SWIFT റിക്രൂട്ട്മെന്റ്: 1,040 ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ : ഒക്ടോബർ 2026
-
ശബരിമലയിൽ300 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ ; ശമ്പളം: പ്രതിദിനം 900 രൂപ
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ
-
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
-
കാനറാ ബാങ്കിൽ 3500 Graduate Apprentice ഒഴിവുകൾ ; അപേക്ഷ ഒക്ടോബർ 17 വരെ
-
വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അപേക്ഷ ഒക്ടോബർ 8 മുതൽ
-
KSRTC Recruitment: Chief Engineer, Assistant Executive Engineer ഒഴിവുകൾ; ഓൺലൈൻ അപേക്ഷ ഒക്ടോബർ 9 വരെ
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്

