ഇലക്ട്രീഷ്യന് കം പ്ലംബര്‍ ഒഴിവ്
കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രീഷ്യന് കം പ്ലംബറുടെ ഒഴിവ്. വയസ് 18 നും 36 നും ഇടയില്‍ (പിന്നോക്ക വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും). പ്രതിമാസം 12000 രൂപ ലഭിക്കും. ഇലക്ട്രീഷ്യന് ട്രേഡില്‍ ജെ.ടി.എസ്.എസ്.എല്‍.സി, ഐ.ടി.ഐ, കെ.ജി.ടി.ഇ, കെ.ജി.സി.ഇ, സിറ്റി ഗില്‍ഡ് പരീക്ഷ ഇവയില്‍ ഏതെങ്കിലും ഒരു യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും വയസ്സും പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം 2022 സെപ്റ്റംബര്‍ 22ന് രാവിലെ 11ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍ 04994-250290, 04994 250555.
വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവ്
ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ 3 ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സാ സേവനങ്ങള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവ്. വെറ്ററിനറി സയന്‍സില്‍ ബിരുദവും, വെറ്ററിനറി കൗണ്‍സിലില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രതിദിനം 1425 രൂപ നിരക്കില്‍ പ്രതിമാസം പരമാവധി 38,475 രൂപ പ്രതിഫലം ലഭിക്കും. കൂടിക്കാഴ്ച്ച വ്യാഴാഴ്ച(സെപ്റ്റംബര്‍ 15ന്) രാവിലെ 10.30ന് കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ എ ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തണം. ഫോണ്‍ 04994 255483.
അധ്യാപക ഒഴിവ്
കുഞ്ചത്തൂര്‍ ജി.വി.എച്ച്.എസ്.എസില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.ടി അറബിക് (പാര്‍ട്ട് ടൈം) ടീച്ചറുടെ ഒരു ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച (സെപ്റ്റംബര്‍ 16ന്) രാവിലെ 10.30ന് സ്കൂള്‍ ഓഫീസില്‍. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍ 04998 278985.
പാണ്ടി ജി.എച്ച്.എസ്.എസില്‍ കൊമേഴ്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച വ്യാഴാഴ്ച(സെപ്റ്റംബര്‍ 15ന്) രാവിലെ 10ന്. ഫോണ്‍ 9497606818.
ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹയര്‍ സെക്കണ്ടറി കമ്പ്യൂട്ടര്‍ സയന്‍സ് (ജൂനിയര്‍) വിഭാഗത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച വെള്ളിയാഴ്ച്ച(സെപ്റ്റംബര്‍ 16ന്) രാവിലെ 10ന് സ്കൂള്‍ ഓഫിസില്‍. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തണം. ഫോണ്‍ 9447487137.
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സറുടെ ഒഴിവ്. കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗില്‍ ബി.ടെക്/എം.ടെക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 19ന് രാവിലെ 10ന് കോളേജില്‍ നടത്തുന്ന എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും കൊണ്ടു വരണം. കോളേജ് വെബ്സൈറ്റ് www.lbscek.ac.in ഫോണ്‍ 04994 250290.
അധ്യാപക ഒഴിവ്
ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ കുമ്പളയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ജേര്‍ണലിസം വിഷയത്തില്‍ താത്ക്കാലിക അധ്യാപകരുടെ ഒഴിവ്. ജേര്‍ണലിസം അസ്സി.പ്രൊഫസര്‍ നിയമനത്തിന് 55 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം,നെറ്റ് ആണ് യോഗ്യത. നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും. അഭിമുഖം സെപ്റ്റംബര്‍ 17ന് രാവിലെ 11ന്. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തിപരിചയം, ജനനതീയതി എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്പ്പുകളുടെ രണ്ടുകോപ്പിയുമായി അന്നേ ദിവസം ഓഫീസില്‍ എത്തണം. ഫോണ്‍ 04998-215615, 8547005058.
വിജ്ഞാന്‍വാടികളില്‍ കോര്‍ഡിനേറ്റര്‍ നിയമനം
വിജ്ഞാന്‍വാടികളില്‍ കോര്‍ഡിനേറ്റര്‍മാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരും പ്ലസ്ടു കമ്പ്യൂട്ടര്‍ പരിജ്ഞാനം നേടിയവരായിരിക്കണം. പ്രായപരിധി 21-45 വയസ്. പ്രതിമാസ ഓണറേറിയം 8000 രൂപ. വിജ്ഞാന്‍വാടികള്‍ സ്ഥിതിചെയ്യുന്ന ബ്ലോക്കുകളിലുള്ളവര്‍ക്ക് പരിഗണന. വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം 2022 സെപ്റ്റംബര്‍ 17ന്
മുന്‍പായി ജില്ലാ പട്ടികജാതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04994256162.
Latest Jobs
-
തപാല്‍വകുപ്പില്‍ ജോലി നേടാം: 28,740 ഒഴിവുകള്‍ – യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് 29 ന് – 100 ഒഴിവ്
-
High Court of Kerala Recruitment 2026: Technical Assistant & Data Entry Operator Posts
-
സർക്കാർ / സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 22 ജനുവരി 2026
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് 23ന്
-
CMD DSSSC Recruitment 2026: Apply Online for 121 Posts | Kerala Government Jobs
-
കൊല്ലം ജില്ലാ സഹകരണ ആശുപത്രിയിൽ ജോലി ഒഴിവുകൾ
-
Indian Air Force Agniveervayu Recruitment 2026 – Intake 01/2027 Notification
-
ANERT Recruitment 2026: Apply Online for Engineer, Assistant & Other Posts
-
കുടുംബശ്രീ സി.ഡി.എസ്സുകളിൽ ഒഴിവ്
-
സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ |16 ജനുവരി 2026
-
കേരളത്തിലെ സർക്കാർ/സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 14 ജനുവരി 2026
-
KSFE Recruitment 2026: Apply Online for Business Promoter Posts; Qualification: Plus Two
-
Free Recruitment of Assistant Nurse to UAE – Salary AED 3,500 | ODEPC 2026
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ: ജനുവരി 2026


