സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഗസ്റ്റ് അധ്യാപകനിയമനം

0
164
Ads

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ വിവിധ വിഭാഗങ്ങളില്‍ ലക്ചറര്‍ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം 2023 സെപ്റ്റംബര്‍ അഞ്ചിന് നടത്തും .മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ രാവിലെ 10നും ഗണിതശാസ്ത്ര വിഭാഗത്തില്‍ രാവിലെ 11 മണിക്കും ഫിസിക്സ് വിഭാഗത്തില്‍ രാവിലെ 11.30നും അഭിമുഖം നടത്തും.

യോഗ്യത : ഗണിതശാസ്ത്ര വിഭാഗത്തിലും ഫിസിക്‌സ് വിഭാഗത്തിലും ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തതുല്യം, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ബന്ധപ്പെട്ട വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിടെക് ബിരുദം., വിദ്യാഭ്യാസ യോഗ്യത, ബന്ധപ്പെട്ട വിഷയത്തിലുള്ള പ്രവൃത്തിപരിചയത്തിന്റെയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും നിര്‍ബന്ധം. Source