നഴ്‌സ്, സെക്യൂരിറ്റി നിയമനം
വണ്ടൂർ ചേതന പെയിൻ ആൻഡ് പാലിയേറ്റീവ് കാൻസർ കെയർ സെന്റർ എച്ച്.എം.സി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ പാലിയേറ്റീവ് നഴ്‌സ്, ഡേ സെക്യൂരിറ്റി എന്നിവരെ താത്കാലികമായി നിയമിക്കുന്നു. ജനറൽ നഴ്‌സിങ്, പാലിയേറ്റീവ് നഴ്‌സിങിൽ ബേസിക് സർട്ടിഫിക്കറ്റ് കോഴ്‌സ് പൂർത്തിയാക്കിയവർക്ക് നഴ്‌സ് തസ്തികയിലേക്കും 30നും 60നും മധ്യേ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യത, പി.ആർ.ടി.സി സർട്ടിഫിക്കറ്റുള്ളവർക്ക് സെക്യൂരിറ്റി തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഫോട്ടോ പതിപ്പിച്ച ഐ.ഡി കാർഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്, ജോലി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എപ്രിൽ 25ന് രാവിലെ 10.30ന് വണ്ടൂർ ചേതന പെയിൻ ആൻഡ് പാലിയേറ്റീവ് കാൻസർ കെയർ സെന്ററിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04931 249600.
ഡ്രൈവർ കം അറ്റൻഡർ നിയമനം
മലപ്പുറം ജില്ലാ നിർമ്മിതി കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡ്രൈവർ കം അറ്റൻഡറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി, ഡ്രൈവിംഗ് ലൈസൻസ്, എൽ.എം.വി ബാഡ്ജ് എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രിൽ 24ന് രാവിലെ 11ന് മലപ്പുറം ജില്ലാ നിർമ്മിതി കേന്ദ്രം ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം.
എംപ്ലോയബിലിറ്റി സെന്റർ മുഖേന അധ്യാപകരെ നിയമിക്കുന്നു
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിലുള്ള അധ്യാപക ഒഴിവുകളിലേക്ക് കൂടിക്കാഴ്ചയും നിയമനവും നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 27ന് രാവിലെ 10.30ന് ബയോഡാറ്റ സഹിതം മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0483 2734737, 8078428570.Recruitment of teachers in private Educational Institutions is done under the auspices of Malappuram District Employment Exchange Employability Centre. Candidates should appear at the Employability Center at Malappuram Civil Station with their resume on 27th April 2023 at 10.30 am. PHONE: 0483 2734737, 8078428570.
Latest Jobs
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
-
വിജ്ഞാനകേരളം മെഗാ തൊഴിൽമേള മാർച്ച് 7 ന്
-
AIMS നഴ്സിംഗ് ഓഫീസർ നിയമനം: 2551 ഒഴിവുകൾ
-
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ജോലി ഇന്റര്‍വ്യൂ മാര്‍ച്ച് 7ന്
-
കുറവിലങ്ങാട് തൊഴിൽ മേള 2026 മാർച്ച് 07 ശനിയാഴ്ച
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ – മാർച്ച് 1
-
നാഷണൽ ഇൻഫോർമാറ്റിക് സെൻ്ററിൽ ജോലി നേടാം – 619 ഒഴിവ്
-
സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി നേടാം | അവസാന തീയതി: മാർച്ച് 02
-
Free Recruitment of Art Teacher to Indian School, Oman
-
ആർമിയിൽ നഴ്‌സിങ് അസിസ്റ്റൻ്റ്/ ശിപായി ഫാർമ അവസരം
-
വനിതാ കമ്മീഷനിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
-
താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു
-
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ 650 അസിസ്റ്റന്റ് ഒഴിവുകൾ
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് 26ന്


