അങ്കണവാടി ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു

0
2333
Ads

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട കോയിപ്രം ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍മാരെനിയമിക്കുന്നതിനായി 18നും 46നും ഇടയില്‍ പ്രായമുളള ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാര്‍ഥികള്‍ എഴുത്തും വായനയും അറിയണം. എസ്.എസ്.എല്‍.സി പാസായവര്‍ അപേക്ഷിക്കരുത്. അപേക്ഷയുടെ മാതൃക കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിലും, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലും പഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ/തപാല്‍ മാര്‍ഗമോ ശിശു വികസനപദ്ധതി ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ് കോയിപ്രം, ശിശുവികസന പദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30. ഫോണ്‍: 0469 2 997 331. Link