റോഡ് സുരക്ഷാ പദ്ധതിയായ സേഫ്‌സോണ്‍ പ്രൊജക്ടിൽ ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ഒഴിവ്

0
452
Ads

മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശബരിമല മണ്ഡല മകര വിളക്ക് കാലത്ത് നടത്തി വരുന്ന റോഡ് സുരക്ഷാ പദ്ധതിയായ സേഫ്‌സോണ്‍ പ്രൊജക്ടിന്റെ 2022-23 വര്‍ഷത്തില്‍ താത്കാലിക ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ആയി സേവനം അനുഷ്ഠിക്കാന്‍ താത്പര്യമുളള ഡ്രൈവര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകന്റെ ഡ്രൈവിംഗ് ലൈസന്‍സിന്റെയും ആധാറിന്റെയും പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്, കോവിഡ് 19 രണ്ട് ഡോസ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പത്തനംതിട്ട ആര്‍റ്റിഒ മുമ്പാകെ ഈ മാസം ഒക്ടോബർ 31 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. എല്‍.എം.വി ലൈസന്‍സ് എടുത്ത് അഞ്ച് വര്‍ഷം പ്രവര്‍ത്തി പരിചയം ഉളളവരെ മാത്രമേ പരിഗണിക്കൂ. പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തിലാവും തെരഞ്ഞെടുപ്പ്. മണ്ഡല മകര വിളക്ക് കാലത്തേക്ക് ആയിരിക്കും നിയമനം.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google