പത്തനംതിട്ട ജില്ലയിലെ ജോലി ഒഴിവുകൾ

0
770
Ads

ഇലക്ട്രീഷ്യനെയും സഹായിയേയും ആവശ്യമുണ്ട്
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ തെരുവു വിളക്ക് മെയിന്റനന്‍സ് നടത്തുന്നതിന് ഒരു അംഗീകൃത ഇലക്ട്രിക്കല്‍ ലൈസന്‍സുളള ഇലക്ട്രീഷ്യനെയും സഹായിയേയും ആവശ്യമുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15. ഫോണ്‍ : 04734- 246031.

യോഗപരിശീലകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച അഭിമുഖം 28 ന്

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന രണ്ടാം ബാല്യം എന്ന വാര്‍ഷിക പദ്ധതിയില്‍ യോഗപരിശീലകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ 28 രാവിലെ 10 ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും.

യോഗ്യത : ബി.എന്‍.വൈ.എസ്/ ബി.എ.എം.എസ്/ എം.എസ്.സി.യോഗ/ പി.ജി.ഡിപ്ലോമ ഇന്‍ യോഗ/ യോഗ അസോസിയേഷന്‍ ഓഫ് കേരള നടത്തുന്ന യോഗ ട്രെയിനറുടെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് കോഴ്സ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും ബയോഡേറ്റയും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോണ്‍. 0468-2610016, 9188959679.

അധ്യാപക ഒഴിവ്

തേക്കുതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജൂനിയര്‍ തസ്തികയില്‍ ഫിസിക്സ് അധ്യാപകന്റെ ഒരു താത്കാലിക ഒഴിവ് ഉണ്ട്. യോഗ്യരായവര്‍ (എം എസ് സി, ബി എഡ്. സെറ്റ്) അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍  സഹിതം  സെപ്റ്റംബര്‍ 26 ന് രാവിലെ 11.30 ന് ഓഫീസില്‍ ഹാജരാകണം.  ഫോണ്‍ : 9446382834, 9745162834.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവ് ഉണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി /ഡിപ്ലോമ അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് (എന്‍. റ്റി. സി ./എന്‍. എ. സി. ) യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ സെപ്റ്റംബര്‍ 24 ന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ ടി ഐ യില്‍ ഹാജരാകണം. ഫോണ്‍ : 0468- 2258710.

Ads