പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള സെപറ്റംബർ 11 ന്

0
283

പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള 2023 സെപറ്റംബർ 11 ന് ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ ഉദ്ഘാടനം നിർവഹിക്കും. മേള രാവിലെ 9.30 മുതൽ വൈകീട്ട് 5 മണി വരെ കലക്ട്രേറ്റ് കോർഫറൻസ് ഹാളിൽ (അനക്സ് ഹാൾ) നടക്കും.

കേന്ദ്രസർക്കാർ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സർക്കാർ തൊഴിലും നൈപുണ്യ വകുപ്പും ചേർന്നാണ് പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നത്. എൻജിനീയറിങ്/ നോൺ എൻജിനീയറിങ് ട്രേഡുകളിൽ ഐടിഐ യോഗ്യത നേടിയവർക്ക് മേളയിൽ പങ്കെടുക്കാം. എസ്എസ്എൽസി പാസായവർക്ക് ഓഫ്സെറ്റ് മെഷീൻ മൈൻഡർ എന്ന കോഴ്സിൽ (15 മാസം ) ചേരുവാനുള്ള അവസരവും ലഭ്യമാണ്.

തൃശ്ശൂർ ആർ ഐ സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന മേളയിൽ കേന്ദ്ര -സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല , പ്രൈവറ്റ് സ്ഥാപനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ട്രെയിനികൾ www.apprenticeshipindia.gov.in വൈബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഫോൺ 0487 2365122.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.