തൃശ്ശൂര്‍ ജില്ലയിലെ വിവിധ ഗവ. ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഗ്രേഡ് II, ആയുര്‍വേദ നേഴ്സ് ഗ്രേഡ് II എന്നീ തസ്തികളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഗ്രേഡ് II തസ്തികയ്ക്ക് എസ് എസ് എല്‍ സി, ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ നല്കുന്ന ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.
ആയുര്‍വേദ നേഴ്സ് ഗ്രേഡ് II തസ്തികയ്ക്ക് എസ് എസ് എല്‍ സി, ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ നല്കുന്ന ഒരു വര്‍ഷത്തെ ആയുര്‍വേദ നേഴ്സിംഗ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയ്ക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം 2024 ജൂലൈ 3 ന് രാവിലെ 10.30 നും ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയ്ക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 5 ന് രാവിലെ 10.30 നും ഭാരതീയ ചികിത്സ വകുപ്പിന്റെ ജില്ലാ കാര്യാലയത്തില്‍ (തൃശ്ശൂര്‍ വടക്കേ ബസ് സ്റ്റാന്‍ഡിനു സമീപം വെസ്റ്റ് പാലസ് റോഡില്‍) കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. സര്‍വീസില്‍ നിന്ന് വിരമിച്ചവരെ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2334313.
Latest Jobs
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
-
വിജ്ഞാനകേരളം മെഗാ തൊഴിൽമേള മാർച്ച് 7 ന്


