ലബോറട്ടറി അസിസ്റ്റന്റ് താത്കാലിക ഒഴിവ്
മലപ്പുറം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ വേണം.
ഏതെങ്കിലും അംഗീകൃത കെമിക്കൽ/ഫിസിക്കൽ ലബോറട്ടറിയിലെ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം (കേരള ഇൻഡസ്ട്രീസ് ആൻഡ് സബോർഡിനേറ്റ് സർവീസ് സ്പെഷ്യൽ റൂൾസ് പ്രകാരമുള്ള യോഗ്യത). 01/01/2018 നു 18 നും 41 നും മദ്ധ്യേയായിരിക്കണം പ്രായം. നിയമാനുസൃത വയസിളവ് ലഭിക്കും. 18,000 – 41,500 രൂപയാണ് വേതനം.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 28 നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
ലാബ് ടെക്നീഷ്യന് താത്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ ലാബ് ടെക്നീഷ്യന് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി, പ്രവൃത്തി പരിചയം അഭികാമ്യം, പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷയുമായി ഏപ്രില്‍ 28-ന് രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പങ്കെടുക്കണം
റസിഡന്റ് ട്യൂട്ടര്‍ കരാര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുളള എറണാകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പുരുഷന്മാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സര്‍ക്കാര്‍ /എയ്ഡഡ് കോളേജുകളിലെയും ഹയര്‍സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളിലെയും അധ്യാപകര്‍ക്കും വിരമിച്ച കോളേജ് അധ്യാപകര്‍ക്കും ബിരുദാനന്തര ബിരുദവും, ബി.എഡും ഉളളവര്‍ക്കും അപേക്ഷിക്കാം.
പ്രതിമാസ ഹോണറേറിയം 10,000 രൂപ. റസിഡന്റ് ട്യൂട്ടര്‍ ഹോസ്റ്റലില്‍ താമസിക്കേണ്ടതും കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളിലും സ്ഥാപനത്തിന്റെ ഭരണപരമായ കാര്യങ്ങളിലും ചുമതല വഹിക്കേണ്ടതുമാണ്. റസിഡന്റ് ട്യൂട്ടര്‍മാര്‍ക്ക് വേണ്ട താമസ സൗകര്യം ഹോസ്റ്റലില്‍ ഉണ്ടായിരിക്കും. വെളള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, ജനനതീയതി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ സ്ഥാപനമേധാവിയുടെ ശുപാര്‍ശ എന്നിവ സഹിതം അപേക്ഷകള്‍ മെയ് മൂന്നിന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക (എറണാകുളം സിവില്‍ സ്റ്റേഷന് മൂന്നാം നില, ഫോണ്‍: 0484 – 2422256).
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
കേരള ഡെന്റൽ കൗൺസിലിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലെ ഒരു ഒഴിവിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ബി.ടെക്/ എം.സി.എ/ എം.എസ്സി (കമ്പ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 16. വിശദവിവരങ്ങൾക്ക്: www.keraladentalcouncil.org.in, 0471-2478759.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ ഒഴിവുകൾ
റവന്യൂ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ(ഐ.എൽ.ഡി.എം.) മീഡിയ സെൽ, ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ, റിവർ മാനേജ്മെന്റ് സെന്റർ, ഐ.ഇ.സി. പ്രവർത്തനങ്ങൾ എന്നിവിടങ്ങളിൽ നിലവിലുള്ള ഒഴിവുകളിൽ ദിവസ വേതന, കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രൂഫ് റീഡർ, ഇന്റേൺഷിപ് (പ്രിന്റ്/വിഡിയോ ജേണലിസം), ഫോട്ടോഗ്രഫിക് അറ്റൻഡർ, പ്രൊജക്ട് അസോസിയേറ്റ്, പ്രൊജക്ട് അസോസിയേറ്റ്(ജിയോളജി), പ്രൊജക്ട് അസോസിയേറ്റ് (എൻവയോൺമന്റൽ സയൻസ്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ഒരു വർഷത്തേക്കാകും നിയമനം.
പ്രൂഫ് റീഡർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദവും ജേണലിസം/പബ്ലിക് റിലേഷൻസിലുള്ള പി.ജി/പി.ജി ഡിപ്ലോമയും സമാന മേഖലയിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവുമാണു യോഗ്യത. പ്രതിമാസം 25000 രൂപ പ്രതിഫലം ലഭിക്കും.
ഇന്റേൺഷിപ് (പ്രിന്റ്/വിഡിയോ ജേണലിസം) വിഭാഗത്തിൽ മൂന്ന് ഒഴിവുകളാണുള്ളത്. അംഗീകൃത സർവകലാശാലാ ബിരുദവും ജേണലിസം /പബ്ലിക് റിലേഷൻസിലുള്ള പി.ജി./പി.ജി. ഡിപ്ലോമയുമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 10000 രൂപ പ്രതിഫലവും സൗജന്യ താമസ സൗകര്യവും ലഭിക്കും.
ഫോട്ടോഗ്രഫിക് അറ്റൻഡറുടെ ഒരു ഒഴിവിൽ പ്ലസ്ടു പാസ്, സമാന മേഖലയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. 10000 രൂപ പ്രതിഫലം ലഭിക്കും.
ഡിസാസ്റ്റർ മാനേജ്മെന്റ് സെന്ററിൽ ദുരന്ത നിവാരണ പരിശീലന പരിപാടികൾ നടത്തുന്നതിനും ഐ.ഇ.സി. പ്രവർത്തനങ്ങൾക്കുമായുള്ള രണ്ട് പ്രൊജക്ട് അസോസിയേറ്റിന്റെ ഒഴിവുകളിൽ അംഗീകൃത സർവകലാശാലയിൽനിന്നുള്ള ഡിസാസ്റ്റർ മാനേജ്മെന്റ് ബിരുദാനന്തര ബിരുദ കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പ്രതിമാസം 20000 രൂപ സ്റ്റൈപെന്റും സൗജന്യ താമസ സൗകര്യവും ലഭിക്കും. റിവർ മാനേജ്മെന്റ് സെന്ററിലാണു പ്രൊജക്ട് അസോസിയേറ്റ് (ജിയോളജി) ഒഴിവ്. അംഗീകൃത സർവകലാശാലയിൽനിന്നുള്ള ജിയോളജി ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 20000 രൂപ സ്റ്റൈപെന്റും സൗജന്യ താമസ സൗകര്യവും ലഭിക്കും. ഐ.ഇ.സി. പ്രവർത്തനങ്ങൾക്കായുള്ള പ്രൊജക്ട് അസോസിയേറ്റ് (എൻവയോൺമെന്റൽ സയൻസ്) ഒഴിവിൽ അംഗീകൃത സർവകലാശാലയിൽനിന്നുള്ള എൻവയോൺമെന്റൽ ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രതിമാസം 20000 രൂപ സ്റ്റൈപെന്റും സൗജന്യ താമസ സൗകര്യവും ലഭിക്കും.
അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 30. വെബ്സൈറ്റ് https://ildm.kerala.gov.in/en, ഇ-മെയിൽ: ildm.revenue@gmail.com, ഫോൺ: 0471 2365559, 98479 84527, 94467 02817, 98951 23377, 94964 06377.
Latest Jobs
-
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ സ്ഥാപനങ്ങളിൾ ഒഴിവ്: 1393 തസ്തികകളിലേക്ക് അപേക്ഷിക്കാം
-
കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്; 48 ഒഴിവുകൾ, പ്രതിമാസം ₹35,000 ഹോണറേറിയം
-
ബാങ്ക് ഓഫ് ബറോഡയിൽ 837 ഒഴിവുകൾ; വെൽത്ത് മാനേജ്മെന്റ് തസ്തികകളിൽ ജോലി നേടാം
-
പ്രയുക്തി തൊഴിൽ മേള 2026: കോട്ടയത്ത് നവംബർ 28ന് ജോബ് ഫെയർ; SSLC മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം
-
ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു: ജൂനിയർ എഞ്ചിനീയർ, MTS തസ്തികകളിൽ 1260 ഒഴിവുകൾ
-
നിയുക്തി 2026 തൊഴിൽമേള നവംബർ 21ന് വൈക്കത്ത്; 1000+ ഒഴിവുകൾ,
-
ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റിസ് ഒഴിവുകൾ; കേരളത്തിൽ 44 അവസരങ്ങൾ
-
നിയുക്തി 2026 തൊഴിൽ മേള നവംബർ 14ന് ആലപ്പുഴയിൽ; 1000+ ഒഴിവുകൾ
-
ഫിഷറീസ് വകുപ്പിൽ ജോലി ഒഴിവുകൾ : പ്രോജക്ട് കോ-ഓർഡിനേറ്റർ, ഫിഷറി ഗാർഡ് നിയമനം
-
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIAL) ജോലി ഒഴിവുകൾ: ശമ്പളം ₹2,20,000 വരെ
-
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് ജോലി ഒഴിവുകൾ – Assistant, Junior Assistant, Junior Accountant തസ്തികകളിൽ നിയമനം
-
കൊല്ലം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് ; SSLC മുതൽ ഡിഗ്രി വരെ യോഗ്യതയുള്ളവർക്ക് അവസരം
-
വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അവസാന തീയതി നവംബർ 20
-
നാഷണൽ ഹെൽത്ത് മിഷൻ (NHM) ഇടുക്കിയിൽ ജോലി ഒഴിവുകൾ: 15 തസ്തികകളിലായി നിയമനം
-
എംപ്ലോയബിലിറ്റി സെന്റർ തൊഴിൽമേള: 5 കമ്പനികളിലായി 260 ഒഴിവുകൾ; നവംബർ 7ന് അഭിമുഖം
- വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അവസാന തീയതി നവംബർ 203 ദിവസം ബാക്കിഅവസാന തീയതി: 20 Nov 2026
- നിയുക്തി 2026 തൊഴിൽമേള നവംബർ 21ന് വൈക്കത്ത്; 1000+ ഒഴിവുകൾ,4 ദിവസം ബാക്കിഅവസാന തീയതി: 21 Nov 2026
- അറ്റോമിക് എനർജി എജ്യുക്കേഷൻ സൊസൈറ്റിയിൽ 254 അധ്യാപക ഒഴിവുകൾ5 ദിവസം ബാക്കിഅവസാന തീയതി: 22 Nov 2026
- കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIAL) ജോലി ഒഴിവുകൾ: ശമ്പളം ₹2,20,000 വരെ6 ദിവസം ബാക്കിഅവസാന തീയതി: 23 Nov 2026
- ബാങ്ക് ഓഫ് ബറോഡയിൽ 837 ഒഴിവുകൾ; വെൽത്ത് മാനേജ്മെന്റ് തസ്തികകളിൽ ജോലി നേടാം7 ദിവസം ബാക്കിഅവസാന തീയതി: 24 Nov 2026
- റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ജോലി നേടാം : 1215 ഒഴിവ്8 ദിവസം ബാക്കിഅവസാന തീയതി: 25 Nov 2026
- ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റിസ് ഒഴിവുകൾ; കേരളത്തിൽ 44 അവസരങ്ങൾ8 ദിവസം ബാക്കിഅവസാന തീയതി: 25 Nov 2026
- കൊച്ചിൻ ദേവസ്വം ബോർഡിൽ ജോലി ഒഴിവുകൾ | യോഗ്യത ഏഴാം ക്ലാസ് മുതൽ10 ദിവസം ബാക്കിഅവസാന തീയതി: 27 Nov 2026
- പ്രയുക്തി തൊഴിൽ മേള 2026: കോട്ടയത്ത് നവംബർ 28ന് ജോബ് ഫെയർ; SSLC മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം11 ദിവസം ബാക്കിഅവസാന തീയതി: 28 Nov 2026
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ എൽ.ഡി ക്ലർക്ക് ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ശമ്പളം ₹63,200 വരെ13 ദിവസം ബാക്കിഅവസാന തീയതി: 30 Nov 2026
- കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്; 48 ഒഴിവുകൾ, പ്രതിമാസം ₹35,000 ഹോണറേറിയം13 ദിവസം ബാക്കിഅവസാന തീയതി: 30 Nov 2026
- മിൽമയിൽ ലബോറട്ടറി അസിസ്റ്റന്റ് ജോലി ഒഴിവ് ; B.Sc യോഗ്യതയുള്ളവർക്ക് അവസരം | Kerala PSC Recruitment15 ദിവസം ബാക്കിഅവസാന തീയതി: 02 Dec 2026
- ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു: ജൂനിയർ എഞ്ചിനീയർ, MTS തസ്തികകളിൽ 1260 ഒഴിവുകൾ24 ദിവസം ബാക്കിഅവസാന തീയതി: 11 Dec 2026
- ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ സ്ഥാപനങ്ങളിൾ ഒഴിവ്: 1393 തസ്തികകളിലേക്ക് അപേക്ഷിക്കാം30 ദിവസം ബാക്കിഅവസാന തീയതി: 17 Dec 2026

