85 ഒഴിവിലേക്ക് പ്ലേസ്മെന്റ് ഡ്രൈവ് 2022 ജനുവരി മൂന്നിന്

0
406
Ads

കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിലെ മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ 2022 ജനുവരി മൂന്നിനു രാവിലെ 10.30 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. തിരുവനന്തപുരം പി.എം.ജിയിലെ സ്റ്റുഡന്റ്സ് സെന്ററിലുള്ള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ നടക്കുന്ന പ്ലേസ്മെന്റ് ഡ്രൈവിൽ തിരുവനന്തപുരം ജില്ലയിലെ രണ്ടു സ്വകാര്യ സ്ഥാപനങ്ങളിലെ 85 ഒഴിവുകളിൽ നിയമനം നടത്തും. ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. താത്പര്യമുള്ളവർ ഡിസംബർ 30നു രാത്രി 12നു മുൻപ് http://bit.ly/3q5UPkg എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് www.facebook.com/MCCTVM, 0471 2304577.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google