കേരളത്തിലെ ഗവ. ഓഫീസുകളിലെ തൊഴിലവസരങ്ങൾ

നിര്‍മ്മിതി കേന്ദ്രത്തില്‍ അക്കൗണ്ടന്‍റ്

ആലപ്പുഴ: ജില്ലാ നിര്‍മിതി കേന്ദ്രത്തില്‍ ഒഴിവുള്ള അക്കൗണ്ടന്‍റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം ബിരുദവും കമ്പ്യൂട്ടര്‍, ടാലി/ജി.എസ്.ടി യില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം- 35ല്‍ താഴെ.

വിശദമായ ബയോഡാറ്റ സഹിതം അപേക്ഷ ഏപ്രില്‍ 18വരെ nirmithialp@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ എക്സിക്യൂട്ടീവ് സെക്രട്ടറി, ജില്ലാ നിര്‍മ്മിതി കേന്ദ്രം, ബസാര്‍ പി.ഒ, ആലപ്പുഴ എന്ന വിലാസത്തില്‍ നേരിട്ടോ നല്‍കാം. ഫോണ്‍: 9447482401.

കുടുംബശ്രീ കമ്മ്യൂണിറ്റി ഓര്‍ഗനൈസറുടെ ഒഴിവ്

തിരുവല്ല നഗരസഭയില്‍ കുടുംബശ്രീ കമ്മ്യൂണിറ്റി ഓര്‍ഗനൈസറുടെ (1 എണ്ണം) ഒഴിവിലേക്കായി അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: +2, കമ്പ്യൂട്ടര്‍ പരിജ്ഞാനം, എം.എസ് ഓഫീസ് നിര്‍ബന്ധം. സാമൂഹ്യവികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം, കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം.

അപേക്ഷകര്‍ തിരുവല്ല നഗരസഭാ പരിധിയില്‍ താമസിക്കുന്നവരായിരിക്കണം. പ്രായപരിധി: 18 – 40. അപേക്ഷ ഫോറം നഗരസഭയിലുള്ള കുടുംബശ്രീ സിഡിഎസ് ഓഫീസില്‍ ലഭ്യമാണ്. ബയോഡേറ്റ, യോഗ്യത, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, മൂന്നാംനില, കളക്ട്രേറ്റ് എന്ന വിലാസത്തിലോ സമര്‍പ്പിക്കണം. അവസാന തീയതി ഏപ്രില്‍ 15ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍. 04682221807.

ഗുരുവായൂര്‍ നഗരസഭ ലാബ് അസിസ്റ്റന്‍റ് ഇന്‍റര്‍വ്യു

ഗുരുവായൂര്‍ നഗരസഭ ചാവക്കാട് ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജലപരിശോധന ലാബിലേയ്ക്ക് 3 മാസക്കാലയളവിലേയ്ക്ക് താല്‍ക്കാലികമായി ലാബ് അസിസ്റ്റന്‍റിനെ നിയമിക്കുന്നു. ബി എസ് സി കെമിസ്ട്രി ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഏപ്രില്‍ 5 ന് കാലത്ത് 11 ന് നഗരസഭാ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി നഗരസഭാ ഓഫീസില്‍ ബന്ധപ്പെടുക.

ഗവ മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്‌നീഷ്യൻ

തൃശൂര്‍ ഗവ: മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിനു കീഴിലുള്ള വി. ആര്‍.ഡി.എല്ലില്‍(V R D L) ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. പ്രതിമാസം 20000 രൂപയാണ് ശമ്പളം. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള എംഎല്‍ടി ബിരുദവും ഡിപ്ലോമയും, പാരാമെഡിക്കല്‍ കൗണ്‍സില്‍ ജെിസ്‌ട്രേഷന്‍ എന്നീ യോഗ്യതകളുള്ളവര്‍ക്ക് ഏപ്രില്‍ അഞ്ചിന് രാവിലെ 11 ന്് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സും യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് ഹാജരാകണം. ഫോണ്‍: 0487 2201355

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 20-03-2026 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ “ട്രൈപാർട്ടി ആക്ഷൻ പ്ലാൻ ഫോർ ദി ഇൻട്രൊഡക്ഷൻ ഓഫ് റെഡ് പ്ലാന്റ്സ് ഓഫ് കേരള” ൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേയ്ക്ക് നിയമിക്കുന്നതിനായി ഏപ്രിൽ 11 ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദ വിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

Leave a Reply