മലയാളി നഴ്സുമാർക്ക് യൂറോപ്പിൽ കൂടുതൽ അവസരങ്ങൾക്ക് വഴി തുറന്ന് നോർക്ക റൂട്ട്സ് യു കെയിലേക്കും റിക്രൂട്ട്മെന്റ് ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ ഇയോവിൽ ഡിസ്ട്രിക്ട് ഹോസ്പിറ്റൽ എൻ എസ് എച്ച് ട്രസ്റ്റിലേക്കും ഇരുപത്തി അഞ്ചോളം അനുബന്ധ ട്രസ്റ്റുകളിലേക്കുമാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും വൻതോതിലുള്ള ഒഴിവാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ബി എസ് സി, ജി എൻ എം, മിഡ് വൈഫറി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒ ഇ ടി/ഐ ഇ എൽ ടി എസ് പരീക്ഷാ ഫീസ്, സി ബി ടി ചെലവുകൾ തിരികെ ലഭിക്കും. യു കെയിൽ എത്തിച്ചേർന്നാൽ ഒ എസ് സി ഇ ടെസ്റ്റ് എഴുതുന്നതിനുള്ള സഹായവും ലഭിക്കും. എട്ടു മാസത്തിനുള്ളിൽ ഒ എസ് സി ഇ പാസാകണം. ഇക്കാലയളവിൽ 24,882 യൂറോ വരെ ശമ്പളം ലഭിക്കും. ഒ എസ് സി ഇ നേടിക്കഴിഞ്ഞാൽ 25,665 മുതൽ 31,534 യൂറോ വരെ ശമ്പളം ലഭിക്കും.
നോർക്ക റൂട്ട്സും ജർമൻ ഫെഡർ എംപ്ലോയ്മെന്റ് ഏജൻസിയുമായി ഒപ്പുവച്ച ട്രിപ്പിൾ വിൻ പദ്ധതി പ്രകാരം ജർമനിയിലേക്ക് റിക്രൂട്ടമെന്റിനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് റിക്രൂട്ടുമെന്റ് വ്യാപിക്കുന്നതിന്റെ ഭാഗമായാണ് യു.കെയിലേക്ക് നഴ്സുമാരെ അയക്കുന്നത്. റിക്രൂട്ട്മെന്റ് പൂർണമായും സൗജന്യമാണ്. വിശദാംശങ്ങൾക്ക് www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. 0091 880 20 12345 എന്ന നമ്പറിൽ വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനവും ലഭ്യമാണ്. ഇ മെയിൽ uknhs.norka@kerala.gov.in
Latest Jobs
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് | വിവിധ തസ്തികകളിൽ സ്വകാര്യ ജോലി ഒഴിവുകൾ; സെപ്റ്റംബർ 11ന് അഭിമുഖം
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
SSC ജൂനിയർ എഞ്ചിനീയർ (JE) വിജ്ഞാപനം: 1748 ഒഴിവുകൾ
-
ഗ്രാമീണ ബാങ്കുകളിൽ ജോലി ഒഴിവ് : 13,700+ അവസരങ്ങൾ; അപേക്ഷ സെപ്റ്റംബർ 21 വരെ
-
മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു: 1 മുതൽ 8-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവസരം
-
കേരള ടൂറിസത്തിൽ ഗ്രീൻ മാർഷൽ നിയമനം: 162 ഒഴിവുകൾ | SSLC യോഗ്യത | ദിവസവേതനം ₹810

