കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) 2025 തെരഞ്ഞെടുപ്പിനായി മാർച്ച് 7 ന് വിജ്ഞാപനം പുറപ്പെടുവിക്കും. പരീക്ഷാ രീതിയും പ്രധാന തീയതികളും സംബന്ധിച്ച വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.
പ്രാഥമിക പരീക്ഷ
- ഒറ്റഘട്ടമായി 100 മാർക്ക് വീതമുള്ള 2 പേപ്പർ അടങ്ങിയിരിക്കും.
- പരീക്ഷ തീയതി: 2025 ജൂൺ 14.
അന്തിമ വിവരണാത്മക പരീക്ഷ
- 100 മാർക്ക് വീതമുള്ള 3 പേപ്പർ അടങ്ങിയിരിക്കും.
- തീയതി: 2025 ഒക്ടോബർ 17, 18.
അഭിമുഖവും റാങ്ക് ലിസ്റ്റ്
- 2026 ജനുവരിയിൽ അഭിമുഖം പൂർത്തിയാക്കും.
- ഫെബ്രുവരി 16 ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
സിലബസ്
- പ്രാഥമിക പരീക്ഷയുടെയും അന്തിമ പരീക്ഷയുടെയും സിലബസ് വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കും.
- കഴിഞ്ഞ തവണത്തെ കെ.എ.എസ്. തെരഞ്ഞെടുപ്പിന്റെ സിലബസാണ് ഈ വർഷവും തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
പരീക്ഷാ ചോദ്യങ്ങള്‍
- ഇംഗ്ലീഷ് ചോദ്യത്തോടൊപ്പം മലയാള പരിഭാഷയും, ന്യൂനപക്ഷങ്ങൾക്ക് തമിഴ്, കന്നട പരിഭാഷയും ലഭ്യമാകും.
- ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിലോ, മലയാളത്തിലോ, ന്യൂനപക്ഷ ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിലോ, തമിഴിലോ, കന്നടയിലോ ഉത്തരമെഴുതാൻ അവസരമുണ്ടായിരിക്കും.