ഇടുക്കി ജില്ലാ തൊഴില്‍മേള നാളെ (മാര്‍ച്ച് 2) – Knowledge Economy Mission Job Fair

0
388
Ads

അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് കഴിവിനും അഭിരുചിക്കും അനുയോജ്യമായ വിജ്ഞാന തൊഴിലുകള്‍ സ്വകാര്യമേഖലയില്‍ കണ്ടെത്തുന്നതിന് സംസ്ഥാനസര്‍ക്കാര്‍ കേരള നോളജ് ഇക്കണോമി മിഷനിലൂടെ നടപ്പിലാക്കുന്ന ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായുള്ള ഇടുക്കി ജില്ലാ തൊഴില്‍മേള കാമാക്ഷി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍വെച്ച് നാളെ (മാര്‍ച്ച് 2) രാവിലെ 9.30 മുതല്‍ നടക്കും.

ഇടുക്കി ജില്ലാ കുടുംബശ്രീമിഷന്‍, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രീസ്, കാമാക്ഷി ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ കമ്പനികള്‍ നിരവധി ഒഴിവുകളിലേക്ക് നിയമനം നടത്തും. 

18 വയസിനും 40 വയസിനുമിടയില്‍ പ്രായപരിധിയിലുള്ള എസ്എസ്എല്‍സി, പ്ലസ്ടു, ഐറ്റിഐ, ഡിപ്്ളോമ, ഡിഗ്രി പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ മേളയില്‍ പങ്കെടുക്കാം. തൊഴില്‍മേളയില്‍ പങ്കെടുക്കുവാന്‍ ഉദ്യോഗാര്‍ത്ഥികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ജോബ് രജിസ്ട്രേഷന്‍ പോര്‍ട്ടലായ DWMS connect മൊബൈല്‍ ആപ്പ് വഴിയായോ, സംസ്ഥാന സര്‍ക്കാരിന്റെ ജോബ് പോര്‍ട്ടലായ https://knowledgemission.kerala.gov.in വെബ്സൈറ്റിലോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നവര്‍ കുറഞ്ഞത് അഞ്ച് കോപ്പി ബയോഡേറ്റ, സിവി അല്ലെങ്കില്‍ റെസ്യൂമെ എന്നിവ കൊണ്ടുവരേണ്ടതാണ്. ഉച്ചക്ക് 12. 30 വരെ സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: പ്രസിഡന്റ് കാമാക്ഷി ഗ്രാമപഞ്ചായത്ത് – 9605598652, ചെയര്‍പേഴ്സണ്‍ സി.ഡി.എസ് കാമാക്ഷി – 9633743436, കമ്മ്യുണിറ്റി അംബാസിഡര്‍ കെ.കെ.ഇ.എം – 7510805184.

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google