യു.എ.ഇയിലെ 100-ലധികം സ്റ്റാഫ് നഴ്സ് ഒഴിവുകൾ: നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്

0
472
Male Nurse in UAE
Ads

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (UAE) അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ ആരോഗ്യ സ്ഥാപനത്തിലേക്ക് 100-ലധികം സ്റ്റാഫ് നഴ്സ് (പുരുഷൻ) ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് മുഖേന റിക്രൂട്ട്മെന്റ് ആരംഭിച്ചു. B.Sc. Nursing/Post B.Sc. Nursing വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും എമർജൻസി/കാഷ്വാലിറ്റി അല്ലെങ്കിൽ ICU സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അവസരമുണ്ട്.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾക്ക് www.norkaroots.org അല്ലെങ്കിൽ www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകൾ സന്ദർശിച്ച് 2025 ഫെബ്രുവരി 18-ന് മുൻപായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വിശദമായ CV, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് പകർപ്പ് എന്നിവയും അപ്‌ലോഡ് ചെയ്യേണ്ടതാണ്.

ആവശ്യമായ യോഗ്യതകൾ

  • B.Sc. Nursing/Post B.Sc. Nursing
  • എമർജൻസി/കാഷ്വാലിറ്റി/ICU മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം
  • BLS (Basic Life Support), ACLS (Advanced Cardiovascular Life Support)
  • Medical Nursing Practicing License
  • Abu Dhabi Health Authority (DOH) രജിസ്ട്രേഷൻ ഉള്ളവർക്കു മുൻഗണന
  • DOH രജിസ്ട്രേഷൻ ഇല്ലാത്തവർ നിയമനം ലഭിച്ച ശേഷം 90 ദിവസത്തിനകം ലഭിക്കേണ്ടതാണ്

ജോലി ലൊക്കേഷനുകളും ഷെഡ്യൂളും

അബുദാബിയിലെ മെയിൻലാൻഡ് ക്ലിനിക്കുകൾ, ഇൻഡസ്ട്രിയൽ റിമോട്ട് സൈറ്റുകൾ, ഓൺഷോർ (മരുഭൂമി) പ്രദേശങ്ങൾ, ഓഫ്ഷോർ ദ്വീപുകൾ എന്നിവയിലേക്കാണ് നിയമനം. ജോലിശ്രദ്ധിയും അവധി നിബന്ധനകളും 120 ദിവസം ജോലി + 28 ദിവസം അവധി എന്ന രീതിയിലായിരിക്കും.

പ്രതിഫലവും ആനുകൂല്യങ്ങളും

  • AED 5,000 ശമ്പളം
  • ഷെയേർഡ് ബാച്ചിലർ താമസം
  • സൗജന്യ ഭക്ഷണം അല്ലെങ്കിൽ പാചനം ചെയ്യാനുള്ള സൗകര്യം
  • ആരോഗ്യ ഇൻഷുറൻസ്
  • അവധി ആനുകൂല്യങ്ങൾ
  • രണ്ടു വർഷത്തിലൊരിക്കൽ ഇന്ത്യയിലേക്കുള്ള വിമാനം ടിക്കറ്റ്

കൂടുതൽ വിവരങ്ങൾക്ക്

  • നോർക്ക റൂട്ട്സ് ഓഫീസ് നമ്പറുകൾ: 0471-2770536, 539, 540, 577 (പ്രവർത്തിദിനങ്ങളിൽ)
  • 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ-ഫ്രീ നമ്പറുകൾ:
    • 1800 425 3939 (ഇന്ത്യയിൽ നിന്ന്)
    • +91-8802 012 345 (വിദേശത്തു നിന്ന്, മിസ്ഡ് കോൾ സർവീസ്)
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google