സൗദിയില്‍ നഴ്‌സ് : നോര്‍ക്ക റൂട്ട്‌സ് വഴി നിയമനം

0
306
Ads

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാര്‍ക്ക് നോര്‍ക്ക റൂട്‌സ് മുഖേന മികച്ച തൊഴിലവസരം. ബി.എസ്.സി/ എം.എസ്.സി / പി.എച്ച്.ഡി/ നഴ്‌സിങ് യോഗ്യതയും 36 മാസത്തില്‍ (മൂന്ന് വര്‍ഷത്തില്‍ ) കുറയാത്ത പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കും.

നിലവില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്നത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമാണ്. ജോലിയില്‍ ഇടവേള ഉണ്ടാവരുത്. താല്പര്യമുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് അപ്‌ഡേറ്റ് ചെയ്ത ബയോഡേറ്റ, ആധാര്‍, പാസ്‌പോര്‍ട്ട്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (ഡിഗ്രി/പോസ്റ്റ് ഗ്രാഡുവേറ്റ് സര്‍ട്ടിഫിക്കറ്റ്) പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, സ്റ്റില്‍ വര്‍ക്കിങ് സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ (500 x 500 പിക്‌സല്‍, വൈറ്റ് ബാക്ഗ്രൗന്‍ഡ് ജെ.പി.ജെ ഫോര്‍മാറ്റ്), നഴ്‌സിങ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മാര്‍ച്ച് 20 വരെ അപേക്ഷിക്കാം.

അപേക്ഷകള്‍ rmt3.norka@kerala.gov.in/ norkaksa19@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ മാര്‍ച്ച് 20ന് വൈകീട്ട് മൂന്നിനുള്ളില്‍ സമര്‍പ്പിക്കണം. പ്രായം 35 വയസില്‍ കവിയരുത്. ആകര്‍ഷകമായ ശമ്പളം ലഭിക്കും. താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യമാണ്. കരാര്‍ ഓരോ വര്‍ഷം കൂടുമ്പോഴും പുതുക്കാം. ഇന്റര്‍വ്യൂ മാര്‍ച്ച് 21 മുതല്‍ 24 വരെ കൊച്ചിയില്‍ നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ ഇമെയില്‍ അയക്കുമ്പോള്‍ അവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യമുള്ള തീയതി കൂടി രേഖപ്പെടുത്തണം. അപൂര്‍ണ്ണമായ അപേക്ഷകള്‍ ഒരറിയിപ്പും കൂടാതെ നിരസിക്കും. നോര്‍ക്ക റൂട്‌സിന് സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക റൂട്‌സിന്റെ ശ്രദ്ധയില്‍പ്പെടുത്തണം.

Ads

കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്കറൂട്‌സിന്റെ വെബ്‌സൈറ്റില്‍ (www.norkaroots.org) നിന്നും ടോള്‍ ഫ്രീ നമ്പറായ 1800 425 3939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം ) ലഭിക്കും.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google