സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് 24ന് തിരുവനന്തപുരത്ത്

0
238
Ads

തിരുവനന്തപുരത്തെ കേരള യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ഫെബ്രുവരി 24ന് രാവിലെ 10 മുതൽ സൗജന്യ ഓൺലൈൻ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും.

കൊച്ചി ഇൻഫോപാർക്കിലെ അർമിയ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിൽ സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ/ ബി.സി.എ/ എം.സി.എ/ ബി.ഇ/ ബി.ടെക്/ എം.ടെക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി വിവിധ തസ്തികകളിലെ 42 ഒഴിവുകളിലേക്കും ട്രിനിറ്റി സ്‌കിൽ വർക്‌സിലെ വിവിധ ഐ.ടി സ്ഥാപനങ്ങളിലേക്ക് ബി.എസ്.സി/ ബി.കോം/ ബി.എ/എം.ബി.എ/എം.കോം/ ബി.ടെക്/ സി.എസ്/ ഐ.ടി/ ഇ.സി.ഇ/ ഇ.ഇ.ഇ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി വിവിധ തസ്തികകളിലെ 1500 ഒഴിവുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും.

എച്ച്.ഡി.എഫ്.സി ലൈഫിൽ എസ്.എസ്.എൽ.സി/ ബിരുദം യോഗ്യതയുള്ള 40 ഒഴിവുകളിലേക്കും പ്ലേസ്‌മെന്റ് ഡ്രൈവ് നടക്കും. ഉദ്യോഗാർത്ഥികൾ 19 നകം https://bit.ly/3sts0PH എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google