സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം

0
66

മഹിള സമഖ്യ സൊസൈറ്റിയുടെ തൊടുപുഴ കുമാരമംഗലത്തെ എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലെ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് മാസത്തില്‍ കുറഞ്ഞത് 8 ദിവസം എന്ന രീതിയില്‍ പാര്‍ട്ട് ടൈം ജീവനക്കാരെ നിയമിക്കുന്നു. എം.എസ്.സി/ എം.എ സൈക്കോളജി വിദ്യാഭ്യാസ യോഗ്യതയുളള സ്ത്രീകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ക്ക് കുറഞ്ഞത് 25 വയസ്സ് പൂര്‍ത്തിയാകണം, 30-45 പ്രായപരിധിയിലുളളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 23 ന് വൈകിട്ട് 5 മണിക്ക് മുമ്പായി സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍,കേരള മഹിള സമഖ്യ സൊസൈറ്റി,റ്റി.സി. 201652, കല്പന കുഞ്ചാലുംമീട്, കരമന പി.ഒ തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712348666. Source

LEAVE A REPLY

Please enter your comment!
Please enter your name here