സെക്യൂരിറ്റി, കുക്ക്, പ്യൂണ്‍ കരാര്‍ നിയമനം

0
1068
Ads

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ വിധവാ സംഘം എന്ന സന്നദ്ധ സംഘടനയുടെ കീഴിലുള്ള ഷെല്‍ട്ടര്‍ ഹോമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി, കുക്ക്, പ്യൂണ്‍ നിയമനം നടത്തുന്നു. സെക്യൂരിറ്റിയായി പ്രവര്‍ത്തന പരിചയമുള്ള 30 നും 35 നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് സെക്യൂരിറ്റി തസ്തികയിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. എഴുത്തും വായനയും അറിയാവുന്ന ഭക്ഷണം പാകം ചെയ്യുന്നതില്‍ പരിജ്ഞാനമുള്ള 25 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കുക്ക് തസ്തികയിലേക്കും പത്താംക്ലാസ് യോഗ്യതയുള്ള 25 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്യൂണ്‍ തസ്തികയിലേക്കും അപേക്ഷിക്കാം.

അപേക്ഷകര്‍ സ്ത്രീകളായിരിക്കണം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം 2023 മെയ് എട്ടിന് ഒറ്റപ്പാലം ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍: 9846517514