അങ്കണവാടി വർക്കർ, ഹെൽപർ അപേക്ഷ ക്ഷണിച്ചു

0
857
helper Jobs
Ads

കോട്ടയം: ഉഴവൂർ ഐ.സി.ഡി.എസ്. പരിധിയിലുള്ള രാമപുരം, ഉഴവൂർ, മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, കാണക്കാരി, കുറവിലങ്ങാട്, മാഞ്ഞൂർ ഗ്രാമപഞ്ചായത്തുകളിൽ അങ്കണവാടി ഹെൽപർ തസ്തികയിലേക്കും കുറവിലങ്ങാട്, മാഞ്ഞൂർ പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ തസ്തികയിലേക്കും സെലക്ഷൻ പട്ടിക രൂപീകരിക്കുന്നതിന് പതിനെട്ടിനും നാൽപത്തിയാറിനും ഇടയിൽ പ്രായമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

എസ്.എസ്.എൽ.എസി. തോറ്റവർക്കു ഹെൽപർ തസ്തികയിലേക്കും പാസായവർക്കു വർക്കർ തസ്തികയിലേക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോം പഞ്ചായത്തുകളിലും അങ്കണവാടികളിലും ലഭ്യമാണ്. വിശദവിവരങ്ങൾക്കു കോഴയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. കാര്യാലയത്തെ സമീപിക്കുക. പൂരിപ്പിച്ച അപേക്ഷകൾ 2023 മാർച്ച് പതിനഞ്ചിനകം ഐ.സി.ഡി.എസ്. കാര്യാലയത്തിൽ എത്തിക്കണം.