കോട്ടയം ജില്ലയിലെ ജോലി ഒഴിവുകൾ

0
3255
Ads

ആശുപത്രിയിൽ നിയമനം: വാക്-ഇൻ-ഇൻ്റർവ്യൂ 9 ന്

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാത്ത് ലാബിൽ നെഴ്സിംഗ് അസിസ്റ്റൻ്റ്, ഹോസ്പിറ്റൽ അറ്റൻഡർ ഗ്രേഡ് – രണ്ട് എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ കരാർ നിയമനത്തിന് ഡിസംബർ ഒൻപത് രാവിലെ 10 മുതൽ 12 വരെ വാക്-ഇൻ- ഇൻ്റർവ്യൂ നടത്തും.
ഏഴാം ക്ലാസ് പാസായവർക്കാണ് അവസരം . പ്രായ പരിധി 36. സംവരണ വിഭാഗങ്ങൾക്ക് 40 വയസ് . മുൻപരിചയമുളളവർക്കും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്കും മുൻഗണന.
താത്പ്പര്യമുള്ളവർ ബയോഡേറ്റ,യോഗ്യത യും പ്രവർത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ തിരിച്ചറിയൽ രേഖ, എന്നിവയുടെ അസലും പകർപ്പും സഹിതം
ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിൽ നടക്കുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കണം

ട്യൂട്ടർ നിയമനം

കോട്ടയം: കോരുത്തോട്, മുരിക്കും വയൽ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റലുകളിൽ താമസിക്കുന്ന അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് കണക്ക്, ഇംഗ്ലീഷ്, സയൻസ് വിഷയങ്ങളിൽ ട്യൂഷൻ എടുക്കുന്നതിന് ദിവസവേതനാ ടിസ്ഥാനത്തിൽ ട്യൂട്ടർമാരെ നിയമിക്കുന്നു. ബിരുദവും ബി.എഡ് യോഗ്യതയുമുള്ളവർക്കാണ് അവസരം. പട്ടികവർഗക്കാർക്ക് മുൻഗണന. താത്പര്യമുള്ളവർ അസൽ രേഖകൾ സഹിതം ഡിസംബർ ഒൻപതിന് രാവിലെ 10ന് പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

അക്രഡിറ്റഡ് ഓവർസിയർ ഒഴിവ്

കോട്ടയം: നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് ഓവർസിയർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: മൂന്നു വർഷ പോളിടെക്നിക് ഡിപ്ലോമ/രണ്ടു വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമ. പ്രായം: 18 -36. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഡിസംബർ 13 നകം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നൽകണം. വിശദവിവരം http://panchayat.lsgkerala.gov.in/neendoorpanchayat എന്ന വെബ്സൈറ്റിലും പഞ്ചായത്ത് നോട്ടീസ് ബോർഡിലും ലഭിക്കും. ഫോൺ: 0481 2712370.

നഴ്‌സിംഗ് അസിസ്റ്റന്റ് വോക്- ഇൻ-ഇന്റർവ്യൂ ഏഴിന്

കോട്ടയം: ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ ദേശീയ ആയുഷ് മിഷനു കീഴിൽ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് ഡിസംബർ ഏഴിന് രാവിലെ 10.30 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ ) വോക്-ഇൻ- ഇന്റർവ്യൂ നടത്തും. പത്താം ക്ലാസ് യോഗ്യതയും എ ക്ലാസ് രജിസ്‌ട്രേഡ് ഹോമിയോ പ്രാക്ടീഷണറിൽ നിന്ന് ലഭിച്ച മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും. 40 ന് താഴെ പ്രായവുമുള്ളവർക്ക് പങ്കെടുക്കാം. വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കണം. വിശദവിവരത്തിന് ഫോൺ: 0481- 2583516.

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google